മിയ ഖലീഫയ്ക്കു മുന്നിൽ വച്ച് ഭാര്യക്ക് ആഡംബര ബാഗ് സമ്മാനമായി നൽകി ഭർത്താവ്; വൈറലായി വിഡിയോ

mia-bag
SHARE

ഹോട്ടലിൽ മിയ ഖലീഫയ്ക്കു മുന്നിൽ വച്ച് ഭാര്യക്ക് ബിർകിൻ ബാഗ് സമ്മാനമായി നൽകി ഭർത്താവ്. ഏഴുലക്ഷം മുതൽ പത്തുലക്ഷം രൂപവരെയാണ് ബാഗിന്റെ വില. മിയ ഖലീഫ തന്നെയാണ് രസകരമായ വിഡിയോ പങ്കുവച്ചത്. തന്റെ സാന്നിധ്യം ഒരു സ്ത്രീക്ക് ബിർകിൻ ബാഗ് ലഭിക്കുന്നതിനു കാരണമായി എന്ന രീതിയിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ജൂൺ 13നാണ് വിഡിയോയുടെ സ്ക്രീൻ ഷോട്ട് മിയ പങ്കുവച്ചത്. നേരത്തെ ടിക്ടോക്കിൽ  ഭര്‍ത്താവ് ഭാര്യക്ക് ആഢംബര ബാഗ് സമ്മാനിക്കുന്ന വിഡിയോ എത്തിയിരുന്നു. ഈ വിഡിയോയിൽ മിയ ഖലീഫയെയും കാണാം. 

‘ഇദ്ദേഹം പാരിസിലെ എന്റെ ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോൾ എന്നെ കണ്ടു. തുടർന്ന് ഇന്നു രാവിലെ തന്നെ അദ്ദേഹം ഭാര്യക്ക് ഒരു ബിർകിന്‍ മേക്കപ്പ് ബാഗ് വാങ്ങി നൽകി. പക്ഷേ, അവിടെ എന്നെ കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ അസ്വസ്ഥയായി. എന്തിനാണ് എന്നെ ഇങ്ങനെ പേടിക്കുന്നത്. പക്ഷേ, എന്റെ സാന്നിധ്യം ഒരു സ്ത്രീക്ക് ഈ ആഢംബര ബാഗ് ലഭിക്കുന്നതിനു കാരണമായതിൽ സന്തോഷം.’– എന്ന് മിയ ഖലീഫ കുറിച്ചു. ബാഗുമായി ഭർത്താവ് എത്തുമ്പോൾ യുവതി അക്ഷരാർഥത്തിൽ ഞെട്ടി. തൊട്ടടുത്തു നിൽക്കുന്ന മിയ ഖലീഫയുടെ മുഖഭാവവും വിഡിയോയിൽ വ്യക്തം. ‘ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

ട്വിറ്ററിലെത്തിയ വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘എന്തൊരു വ്യത്യസ്തമായ സംഭവം’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘രണ്ടും ഒരുമിച്ചു സംഭവിച്ചത് ഭാഗ്യമോ നിർഭാഗ്യമോ ആകാം.’– എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം അദ്ദേഹം ഈ ബാഗ് കൊടുത്ത വ്യക്തി മാറിപ്പോയി എന്ന് മറ്റൊരാളും കമന്റ് ചെയ്തു.  

English Summary: Wife Upset After Man Recognises Mia Khalifa On Honeymoon. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS