മരണം ഉറപ്പായി; അമ്മയുടെ അന്ത്യാഭിലാഷം ആശുപത്രിയിൽ സാധിച്ചു നൽകി മകൻ; നോവായി വിഡിയോ

final-wish
SHARE

അമ്മമാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഏതറ്റം വരെയും പോകുന്ന മക്കളുണ്ട്. ഇത്തരത്തിൽ ഒരു അമ്മയുടെ അന്ത്യാഭിലാഷം സാധിച്ചു നൽകിയിരിക്കുകയാണ് മകൻ. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ഷരനാണ് ഹൃദ്യമായ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

മകന്‍ ഡാലട്ടണ്‍ ബിരുദം നേടണമെന്നായിരുന്ന സ്റ്റീഫൻ നോർത്ത് കോർട്ട് എന്ന അമ്മയുടെ ആഗ്രഹം. രണ്ടുവര്‍ഷം മുന്‍പാണ് ടെര്‍മിനല്‍ ക്യാ‌ൻസര്‍ (മരണം ഉറപ്പുള്ള ക്യാന്‍സര്‍) ഡാലട്ടണിന്‍റെ അമ്മയ്ക്കുണ്ടെന്ന് അറിഞ്ഞത്. മരിക്കുമെന്ന് ഉറപ്പുള്ള രോഗമായതിനാല്‍ തന്‍റെ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റി കൊടുത്തു മകന്‍.

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ആഗ്രഹം വേറിട്ട രീതിയിലാണ് മകൻ നിറവേറ്റിയത്. കൂട്ടുകാരെയും കുടുംബാംഗങ്ങളെയും സ്കൂള്‍ അധികൃതരെയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. അവിടെ അമ്മയുടെ മുന്നിൽ വച്ച് തന്‍റെ ബിരുദദാന ചടങ്ങ് നടത്തുകയായിരുന്നു. ബിരുദദാന ചടങ്ങിനുള്ള കുപ്പായമൊക്കെയിട്ട്, പൂർണമായും ചടങ്ങ് അതേപോലെ ആശുപത്രിയിൽ സംഘടിപ്പിച്ചത് അമ്മയുടെ സന്തോഷത്തിന് വേണ്ടി മാത്രമായിരുന്നു. തുടർന്ന് കിടക്കയിലിരുന്ന അമ്മയോടൊപ്പം മകൻ ഡാന്‍സ് ചെയ്യുന്നതും വിഡിയോയില്‍ കാണാം.

അമ്മയുടെ അവസാനത്തെ ആഗ്രഹം എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. നിരവധി പേർ വിഡിയോ റിട്വീറ്റ് ചെയ്തു. ഹൃദ്യമായ കമന്റുകളും എത്തി.

English Summary: This video of a son fulfilling his mother's last wish will make you cry.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS