30000 അടി ഉയരത്തിൽ പ്രണയിനിക്ക് സർപ്രൈസ് ഒരുക്കി യുവാവ്; പേടിച്ചുവിറച്ച് യുവതി; ഒടുവിൽ

surprise-woman
SHARE

ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത സർപ്രൈസുകൾ പ്രിയപ്പെട്ടവർക്കു നൽകുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ തന്റെ പ്രിയപ്പെട്ടവൾക്ക് ഒരു യുവാവ് ഒരുക്കിയ സർപ്രൈസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 30000 അടി ഉയരത്തിൽ, വിമാനത്തിൽ തന്റെ പ്രണയിനിയോട് വിവാഹാഭ്യർഥന നടത്തുകയാണ് യുവാവ്. 

ബെംഗളൂരു വിമാനത്താവളത്തിൽ അവളെ സ്വീകരിക്കാൻ എത്തുമെന്നായിരുന്നു യുവാവ് അറിയിച്ചിരുന്നത്. യുവതിയുടെ കയ്യിലുള്ള ബാഗിൽ ലഹരി ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് വിമാനത്തിലെ ജീവനക്കാർ വിളിപ്പിച്ചു. പേടിച്ചു വിറച്ചാണ് യുവതി ജീവനക്കാർക്കു മുന്നിൽ നിൽക്കുന്നത്. തൊട്ടടുത്ത് കൈനിറയെ പൂക്കളുമായി യുവാവ് നിൽക്കുന്നത് പിന്നീടാണ് യുവതി കണ്ടത്. തന്റെ പ്രണയിനിക്ക്  സർപ്രൈസ് ഒരുക്കുന്നതിൽ വിമാനത്തിലെ ജീവനക്കാരും യുവാവിനൊപ്പം നിൽക്കുകയായിരുന്നു. 

‘അവൾക്കൊരുക്കിയ സർപ്രൈസ് ഇങ്ങനെയായിരുന്നു. ‘സ്റ്റെപ്പ് 1: ബെംഗളൂരു വിമാനത്താവളത്തിൽ അവളെ സ്വീകരിക്കാൻ എത്താമെന്നായിരുന്നു പറഞ്ഞിരുന്നത്.  പക്ഷേ, അവളുടെ വിമാനത്തിൽ മുംബൈയിൽ നിന്ന് ഒരു സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റെപ്പ് 2– നേരത്തെ തന്നെ ചെക്ക് ഇൻ ചെയ്ത് കാബിൻ അംഗങ്ങൾക്ക് ഒപ്പം ചേർന്നു. സ്റ്റെപ്പ്3– കാബിൻ അംഗങ്ങൾ അവളുടെ ബാഗിൽ ലഹരി വസ്തുക്കൾ കടത്താനുള്ള ശ്രമമുണ്ടെന്നു പറഞ്ഞ് അവളെ വിളിച്ചു വരുത്തുന്നു. സ്റ്റെപ്പ്–4 കൈനിറയെ പൂക്കളും വിവാഹ മോതിരവുമായി അവളെ സമീപിക്കുന്നു. കാബിൻ അംഗങ്ങൾ മൈക്കിലൂടെ ഞങ്ങളെ അഭിനന്ദിക്കുന്നു. എങ്ങനെയാണ് ഇവരോട് നന്ദി പറയേണ്ടതെന്നറിയില്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ എത്തി ദിവസങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. നിരവധി കമന്റുകളും എത്തി. ‘അവൾ എത്ര ഭാഗ്യവതിയാണ്. ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.’– എന്നായിരുന്നു വിഡിയോക്ക് താഴെ ഒരു കമന്റ്. ‘ഞാനും വളരെ ഉത്കണ്ഠയോടെയാണ് ഇത് കണ്ടത്, അവൾ വളരെ ഭാഗ്യവതിയാണ്. ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.’–എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary: Man proposes to girlfriend during flight with help from crew members.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS