മൂന്നു തവണ വിവാഹം കഴിക്കാനൊരുങ്ങിയതാണ്, എന്നെയും മക്കളെയും ദൈവം കാത്തു: സുസ്മിത സെൻ

susmitha
SHARE

എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്നു തുറന്നു പറഞ്ഞ് ബോളിവുഡ് താരം സുസ്മിത സെൻ. ഭാഗ്യവശാൽ ജീവിതത്തിൽ ഏതാനും നല്ല പുരുഷന്മാരെ പരിചയപ്പെടാൻ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ അവരെല്ലാം ഏതെങ്കിലും രീതിയിൽ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും സുസ്മിത സെൻ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

‘ഭാഗ്യവശാൽ എനിക്കു നല്ല പുരുഷന്മാരുമായി ഇടപഴകാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. എന്നാൽ പലരും എന്നെ നിരാശപ്പെടുത്തി എന്നതു തന്നെയാണ് ഞാൻ വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞുങ്ങൾ ഏതെങ്കിലും രീതിയിലുള്ള സമവാക്യങ്ങളിലല്ല ജീവിച്ചത്.  അവർ വളരെ അഭിമാനവും സ്നേഹവും ഉള്ളവരാണ്. എന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന മനുഷ്യരെ അവര‍് ഇരുകയ്യും നീട്ടി സ്വീകരിക്കും. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതാണ് ഞാൻ അവരിൽ കണ്ട ഏറ്റവും മനോഹരമായ കാര്യം. 

മൂന്നു തവണ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. മൂന്നു തവണയും അതിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു. എത്ര വലിയ ദുരന്തങ്ങളിൽ നിന്നാണ് രക്ഷപ്പെട്ടത് എന്നതിനെ കുറിച്ച് ഇപ്പോൾ മറ്റുള്ളവരോട് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ദൈവം എന്നെ സംരക്ഷിച്ചു എന്നു മാത്രമാണ് കരുതുന്നത്. കാരണം ദൈവം എന്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ചു. ഒരു മോശം ബന്ധത്തിലേക്ക് ഞാൻ പോകുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.’– സുസ്മിത വ്യക്തമാക്കി. 

കഴിഞ്ഞവർഷമാണ് കാമുകൻ റോഹ്മാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സുസ്മിത പറഞ്ഞത്. സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലൂടെയാണ് റോഹ്മാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സുസ്മിത പറഞ്ഞത്. റോഹ്മാനുമായി ഇനി നല്ല സൗഹൃദം മാത്രമാണുണ്ടാകുക എന്നും താരം വെളിപ്പെടുത്തിയിരുന്നു. 2000ലും 2010ലുമായി രണ്ടു പെൺകുട്ടികളെ സുസ്മിത ദത്തെടുത്തിരുന്നു.

English Summary: Sushmita Sen On Why She Never Married: Met Some Interesting Men, They Were A Let Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS