മുത്തച്ഛനെ കാണാൻ വിവാഹ വേഷത്തിൽ എത്തി കൊച്ചുമകൾ; സ്നേഹ നിർഭരം വിഡിയോ

grandpa-grnddaughter
SHARE

മുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിൽ ഹൃദ്യമായ ഒരു ബന്ധമുണ്ടാകും. പേരക്കുട്ടികളുടെ കളിയും ചിരിയും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതുമാണ് പ്രായമായ മിക്കവരുടെയും ഇഷ്ടവിനോദം. ചിലപ്പോൾ പേരക്കുട്ടികളുടെ വിവാഹത്തിനോ അവരുടെ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങൾക്കോ മുത്തച്ഛനോ മുത്തശ്ശിക്കോ പങ്കെടുക്കാൻ കഴിയണമെന്നില്ല. അത്തരത്തിൽ തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുകയാണ് പേരക്കുട്ടി. 

വിവാഹ വേഷത്തിൽ തന്നെയാണ് വധു മുത്തശ്ശനെ കാണാനായി. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. അപ്രതീക്ഷിതമായി വധുവും  വരനും മുത്തച്ഛനെ സന്ദർശിക്കുന്നതും പിന്നീടുള്ള സ്നേഹ നിർഭരമായ നിമിഷങ്ങളുമാണ് വിഡിയോയിലുള്ളത്. 

‘മുത്തച്ഛന്റെ അടുത്തായി വിവാഹം. എന്റെ മുത്തച്ഛന് അടുത്തിടെ അസുഖം ബാധിച്ചു അധികം പുറത്തിറങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. എന്റെ മുത്തച്ഛൻ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനാണ്. എന്റെ വിവാഹം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.  എന്നെ വിവാഹ വസ്ത്രത്തിൽ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇന്ന് ഞാനും ഭർത്താവും അതേ വേഷത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് സർപ്രൈസ് നൽകി. ’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

English Summary: Couple surprises bride’s grandpa who couldn’t attend their wedding in sweet way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS