കൊച്ചുമകളുടെ ബാര്‍ബി ഡോളിനെ കണ്ട് ആശ്ചര്യപ്പെട്ട് മുത്തശ്ശി; ഹൃദ്യം ഈ വിഡിയോ

barbie
SHARE

മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും അവരുടെ പേരക്കുട്ടികളുടെ നേട്ടങ്ങൾ ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്നതാകും. തന്റെ പേരക്കുട്ടിയുടെ പ്രിയപ്പെട്ട ബാർബി ഡോൾ ആദ്യമായി ഡിസ്പ്ലേയിൽ കണ്ട ഒരു മുത്തശ്ശിയുടെ പ്രതികരണത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മൂന്നു ദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ എത്തിയ വിഡിയോ ഇതിനോടകം നിരവധിപേർ കണ്ടു.  ‘ആശുപത്രിയിൽ നിന്നും എത്തിയ ശേഷം എന്റെ മുത്തശ്ശി എന്റെ ബാർബി ഡോളിനെ ആദ്യമായി കാണുകയാണ്. ’– എന്ന് വിഡിയോയിൽ എഴുതിയിരിക്കുന്നു ബാർബി ഡോളിനെ ആദ്യമായി കാണുമ്പോൾ മുത്തശ്ശിയുടെ കണ്ണു നിറയുന്നതും വിഡിയോയിൽ കാണാം.

‘വയലുകളുള്ള ഫിലിപ്പീൻസിലെ ഒരു ഉൾനാട്ടിലാണ് എന്റെ മുത്തശ്ശി ജനിച്ചു വളർന്നത്. ദാരിദ്ര്യം കാരണം അവർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം  പൂർത്തിയാക്കാൻ സാധിച്ചില്ല. കഠിനാധ്വാനത്തിലൂടെ ഒരു ബിസിനസ് തുടങ്ങി. അതിലൂടെ അവരുടെ മകൾക്കും പേരക്കുട്ടിക്കും നല്ല ജീവിതം ലഭിച്ചു. പിന്നീട് അവർ യുഎസില്‍ എത്തി. അവിടെ ഒരു മെഷീൻ ക്ലീനിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ആരംഭിച്ചു. എന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ മമ്മയാണ് എന്നെ സഹായിച്ചത്. എൻജിനിയറിങ് ഡിഗ്രിയും മെഡിക്കൽ ഡിഗ്രിയും ഞാൻ സ്വന്തമാക്കി. എന്റെ ബാർബിയെ മുത്തശ്ശി കണ്ടിട്ടില്ല. അന്ന് അവർ ആശുപത്രിയിലായിരുന്നു. ഇപ്പോൾ ആശുപത്രിയിൽ രോഗമുക്തയായി തിരിച്ചെത്തി. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തിലൂടെ ഞാൻ കടന്നു പോയപ്പോള്‍ മുത്തശ്ശിയായിരുന്നു എനിക്ക് എല്ലാ പ്രചോദനവും നൽകിയത്. അമ്മയെ സ്നേഹിക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

സ്നേഹ നിര്‍ഭരമായ വിഡിയോ ഇതിനോടകം നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘അതിമനോഹരം’ എന്നാണ് പലരും കമന്റ് ചെയ്തത്. ഈ വിഡിയോയിലെ മുത്തശ്ശിയുടെ പ്രതികരണവും ഈ വിവരണവും അതിമനോഹരമാണ്.’–എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘അവര്‍ക്ക് അഭിമാനിക്കാം. ഒരു കുടിയേറ്റക്കാരിയുടെ പോരാട്ടം വിജയിച്ചിരിക്കുന്നു എന്നായിരുന്നു വിഡിയോക്കു ലഭിച്ച മറ്റൊരു മനോഹരമായ കമന്റ്.

English Summary: Woman feels overwhelmed on seeing her granddaughter’s Barbie doll for first time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS