പുതിയ പേരക്കുട്ടി വരുന്നു; മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സന്തോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഹൃദ്യം ഈ വിഡിയോ

grandparents
SHARE

മുത്തച്ഛൻമാരും മുത്തശ്ശിമാരും കൊച്ചുമക്കളും തമ്മിൽ ഒരു പ്രത്യേക സ്നേഹ ബന്ധം ഉണ്ടാകും. പലപ്പോഴും പേരക്കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഇവരായിരിക്കും. അതുകൊണ്ടു തന്നെ കൊച്ചുമക്കളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാർക്കും ഏറെ സന്തോഷം നൽകുന്നതായിരിക്കും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പേരക്കുട്ടി കൂടി ജനിച്ചെന്നു കേൾക്കുമ്പോൾ ഒരു മുത്തച്ഛനും മുത്തശ്ശിക്കുമുണ്ടാകുന്ന സന്തോഷത്തിന്റെയാണ് വിഡിയോ. 

മെഗ് മെക്‌ലാ ഷെലാൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ഒരു പെൺകുഞ്ഞിന്റെ കൂടി മുത്തച്ഛനും മുത്തശ്ശിയും ആയതിൽ സ്വന്തം അമ്മയുടെയും അച്ഛന്റെയും സന്തോഷമാണ് മെക്‌ലാഷെലാൻ വിഡിയോയിലൂടെ പങ്കുവച്ചത്. ‘എന്റെ അച്ഛനോടും അമ്മയോടും നാല്  ആൺകുട്ടികൾക്കു ശേഷം ഞാൻ ഒരു പെൺകുട്ടിയുടെ അമ്മയാകാൻ പോകുകയാണെന്ന് അറിയിച്ചപ്പോഴുണ്ടായ സന്തോഷമാണിത്.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തുന്നത്. ഈ സന്തോഷവാർത്ത കേൾക്കുമ്പോൾ യുവതിയുടെ അമ്മ സന്തോഷംകൊണ്ട് കരയുന്നതും വിഡിയോയിൽ ഉണ്ട്. 

‘എന്റെ അച്ഛനമ്മമാരേക്കാൾ മികച്ചവരായി ആരും ഈ ലോകത്തില്ല. അവരുടെ മക്കളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് അവരുടെ സന്തോഷം. എന്റെ അച്ഛന് മറവി രോഗം ഉണ്ട്. അദ്ദേഹം എപ്പോഴും ഞങ്ങളുടെ പെൺകുഞ്ഞിനെ കുറിച്ച് ചോദിക്കും. അവള്‍ക്കു വേണ്ടി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നു പറയുകയും ചെയ്തിരുന്നു. 23 പേരക്കുട്ടികളുണ്ട് എന്റെ അമ്മയ്ക്ക്. എന്നിട്ടും പുതിയതായി വരുന്ന കുഞ്ഞിനു വേണ്ടി പുതപ്പു നെയ്യുകയാണ് അമ്മ. വിലമതിക്കാനാകാത്ത സമ്മാനമാണ് അത്. എന്റെ മാതാപിതാക്കൾ വളരെ വലിയ മനുഷ്യരാണ്.’– എന്ന കുറിപ്പും യുവതി പങ്കുവച്ചു. 

വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. നിങ്ങളുടെ അച്ഛനെയും അമ്മയെയും എനിക്കിഷ്ടമായി. എന്റെ അച്ഛനെയും അമ്മയെയും കാണാൻ എനിക്കു തോന്നുന്നു. ഈ പെൺകുഞ്ഞിന് ആശംസകൾ. സ്നേഹമുള്ള മാതാപിതാക്കൾ എന്നിങ്ങനെയായിരുന്നു പലരുടെയും കമന്റുകൾ. 

English Summary: Elderly couple feels overwhelmed on hearing they would become grandparents again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS