9 വർഷം മുൻപ് സുസ്മിതയ്ക്ക് ലളിത് മോദി അയച്ച സന്ദേശം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ; ഒടുവിൽ മറുപടി

susmitha-lalit
SHARE

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇതിനു പിന്നാലെ ലളിത് മോദിയുടെ പഴയ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2013ല്‍ സുസ്മിത സെന്നിനെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വിറ്റാണ് വൈറലാകുന്നത്.

‘എന്റെ എസ്എംഎസിനു മറുപടി’ എന്നായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. ജൂലൈ 14ന് ‘നേർ പാതി’ എന്നാണ് സുസ്മിത സെന്നുമൊത്തുള്ള ചിത്രം പങ്കുവച്ച് ലളിത് മോദി ട്വീറ്റ് ചെയ്തത്. തുടർന്നാണ് പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ നിറയുന്നത്. നീണ്ട ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ലളിത് മോദിയുടെ ഈ സന്ദേശത്തിനു മറുപടി ലഭിച്ചതെന്നാണ് ആരാധകർ തമാശ രൂപേണ പറയുന്നത്. പലരും അവർക്കിഷ്ടമുള്ളവരുടെ പേരുകൾ പരാമർശിച്ചു കൊണ്ട് ഒൻപതു വർഷം കാത്തിരിക്കാൻ തയാറാണെന്ന് കമന്റ് ചെയ്തു. 

‘ലോകസഞ്ചാരത്തിനു ശേഷം ലണ്ടനിലേക്ക് മടങ്ങുകയാണ്. ഒടുവിൽ ഒരു പുതിയ തുടക്കമാണ്. പുതിയ ജീവിതവും. വിവാഹത്തോടെ പ്രണയമുണ്ടാകണമെന്നില്ല. പക്ഷേ, അങ്ങനെ ഒന്നുണ്ടെങ്കിൽ അത് മനോഹരമായിരിക്കും. കൃത്യതയ്ക്കു വേണ്ടി പറയുകയാണ്. ഞങ്ങള്‍ ഇപ്പോൾ ഡേറ്റിങ്ങിലാണ്. ഇതുവരെ വിവാഹിതരല്ല. അടുത്തു തന്നെ അത് പ്രതീക്ഷിക്കാം.’– എന്ന കുറിപ്പോടെയായിരുന്നു സുസ്മിതാ സെന്നിനൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത്. 

English Summary: Lalit Modi’s viral ‘reply my sms’ tweet for Sushmita Sen 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS