അമ്മയ്ക്ക് അതിഗംഭീരമായ സർപ്രൈസ് ഒരുക്കി മകൾ; ഹൃദ്യമായ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mom-daughter
SHARE

അവിചാരിതമായി എത്തുന്ന ചില സമ്മാനങ്ങൾ നമ്മളെ ആഹ്ലാദഭരിതരാക്കാറുണ്ട്. അത്രയേറെ പ്രിയപ്പെട്ടവർ വലിയ സർപ്രൈസ് നൽകുമ്പോൾ സന്തോഷത്തിന് ഇരട്ടിമധുരമാകും. ഇവിടെ ഒരു അമ്മയ്ക്ക് മകൾ അവിചാരിതമായി സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

‘ഞാൻ കരഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കണ്ണുകൾ നിറയും.’– എന്ന ക്യാപ്ഷനോടെയാണ് വിഡിയോ എത്തിയത്. #surprise, #goldenretriever #inspiration എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളിൽ എത്തിയ വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാകുകയാണ്. ‘അമ്മയുടെ സ്വപ്നം മകൾ യാഥാർഥ്യമാക്കുന്നു’ എന്ന കുറിപ്പോടെ നിരവധി പേർ വിഡിയോ പങ്കുവച്ചു. 

വീടിനു മുന്നിൽ മകൾ വലിയൊരപ പെട്ടി കൊണ്ട വന്ന് വയ്ക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവൾ ബെല്ലടിച്ച് അവിടെ നിന്നും മാറി നിൽക്കുന്നു. തുടർന്ന് വാതിൽ തുറന്ന അമ്മ പുറത്തിരിക്കുന്ന പെട്ടി തുറന്നു നോക്കിയപ്പോഴാണ് തനിക്കേറ്റവും പ്രിയപ്പെട്ട സമ്മാനമാണ് മകൾ നൽകിയത്. ഒരു നായ്ക്കുട്ടി. സന്തോഷത്തോടെ അമ്മ അതിനെ എടുത്ത് ഓമനിക്കുന്നതും വിഡിയോയിലുണ്ട്. 

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു. നിരവധി കമന്റുകളും എത്തി. ‘എന്റെ ഭർത്താവിന്റെ മരണ ശേഷം എന്റെ മകളും ഇത്തരം ഒരു സമ്മാനം എനിക്കു നൽകി. എന്റെ മനസ്സു നിറഞ്ഞു. അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനം.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: Daughter surprises mom with the gift of a lifetime.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA