12 വർഷത്തിനു ശേഷം അമ്മയെ കണ്ടു; സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ് മകൻ; വൈറലായി വിഡിയോ

Mother
SHARE

കുടുംബങ്ങളുടെ ഒത്തുചേരൽ പലപ്പോഴും ഹൃദയസ്പർശിയും അതിവൈകാരികത നിറഞ്ഞതും ആയിരിക്കും. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലായിരിക്കും അത്തരത്തിലൊരു ഒത്തുചേരലുണ്ടാകുക. 12 വര്‍ഷത്തിനു ശേഷം സ്വന്തം അമ്മയെ മകൻ കാണുന്നതിന്റെ ഹൃദയസ്പർശിയായ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഗുഡ് ന്യൂസ് മുവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്.  12 വർഷത്തിനു ശേഷം എന്റെ അമ്മാവൻ അദ്ദേഹത്തിന്റെ അമ്മയെ കണ്ടു.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തുന്നത്.

കണ്ണുകൾ കെട്ടിയിരിക്കുന്ന ഒരാളിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ഒരു സ്ത്രീ അവരുടെ കൈകൾ അയാൾക്കു മുന്നിലേക്കു നീട്ടുന്നതും അയാൾ ആ കൈകൾ തൊട്ടുനോക്കുകയും ചെയ്യുന്നു. അൽപ സമയത്തിനു ശേഷം കണ്ണുകൾ കെട്ടിയിരിക്കുന്ന തുണി മാറ്റിയപ്പോഴാണ് അത് തന്റെ അമ്മയാണെന്ന് അയാൾ തിരിച്ചറിയുന്നത്. തുടർന്ന് അമ്മയും മകനും ഒരുമിച്ചുള്ള വൈകാരിക നിമിഷങ്ങളും വിഡിയോയിൽ കാണാം.

വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. അമ്മയെ ദീർഘനാളുകൾക്കു ശേഷം കാണുമ്പോൾ മകന്റെ ഹൃദയം നിറഞ്ഞു. സ്നേഹം അത്രയ്ക്ക് എളുപ്പമുള്ള സംഗതിയല്ല. സ്നേഹം ലഭിക്കാൻ എളുപ്പമല്ല. നിങ്ങളെ സ്നേഹിക്കുന്നവർ കൂടെയുണ്ടെങ്കിൽ അവരെ ചേർത്തു നിർത്തണം. എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}