ഭാര്യയോടുള്ള അമിത സ്നേഹം; മുഖമുള്ള തലയിണയുമായി ഭർത്താവിന്റെ യാത്ര; വൈറലായി ചിത്രങ്ങൾ

husbnad-wife
SHARE

ഭാര്യ എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഭർത്താവിന്റെ വേറിട്ട യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫിലിപ്പീൻസ് സ്വദേശിയായ റെയ്മണ്ട് ഫോർച്ചുനാഡോ എന്ന യുവാവാണ്  ഈ കഥയിലെ താരം. ഫോർച്ചുനോഡോയും ഭാര്യയും ചേർന്ന് ഈ അവധിക്കാലം ആഘോഷമാക്കാനായി യാത്രയ്ക്ക് ഒരുങ്ങിയതായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഭാര്യക്ക് ഫോർച്ചുനോഡോയ്ക്കൊപ്പം പോകാൻ സാധിച്ചില്ല.

ഭാര്യയുടെ അസാന്നിധ്യത്തിൽ അവരുടെ മുഖമുള്ള തലയിണയും ചേർത്തു പിടിച്ചാണ് ഫോർച്ചുനോഡോയുടെ യാത്ര. യാത്രയുടെ ചിത്രങ്ങളും ഫോർച്ചുനോഡോ പങ്കുവച്ചു. ‘പ്രണയം നിറഞ്ഞ വിനോദയാത്ര’ എന്ന കുറിപ്പോടെയാണ് ഭാര്യയുടെ ചിത്രമുള്ള തലയിണയുമായുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. 

ഭക്ഷണം കഴിക്കുമ്പോഴും ഷോപ്പിങ് നടത്തുമ്പോഴും എല്ലാം ഫോർച്ചുനോഡോയ്ക്കൊപ്പം ഈ തലയിണയുണ്ട്. ഭാര്യയുടെ അസാന്നിധ്യം യാത്രയിലൂടനീളം മറക്കുന്നതിനു വേണ്ടിയാണ് ഈ തലയിണ കൂടെ കൊണ്ടുനടക്കന്നതെന്നും അദ്ദേഹം പറഞ്ഞു. 

തലയിണയ്ക്കൊപ്പമുള്ള ഫോർച്ചുനോഡോയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രത്തിനു  താഴെ നിരവധി കമന്റുകളും എത്തി. ‘നിങ്ങൾ വളരെ വ്യത്യസ്തനായ ഒരു ഭർത്താവാണ്.’–  എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എത്ര മനോഹരമായ യാത്ര. നിങ്ങൾ ചെയ്ത കാര്യം ഒാർക്കുമ്പേൾ എനിക്ക് അത്ഭുതം തോന്നുന്നു. അതിമനോഹരം’– എന്നിങ്ങനെയാണ് മറ്റൊരാളുടെ കമന്റ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}