മരിച്ച് 30 വർഷങ്ങൾക്കു ശേഷം അവർ തമ്മിലുള്ള വിവാഹം; ആഘോഷമാക്കി കുടുംബാംഗങ്ങൾ; വൈറലായി വിഡിയോ

pretha-kalyanam
SHARE

രസകരമായ ചില വിശ്വാസങ്ങള്‍ നമുക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ദക്ഷിണ കന്നടയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ശോഭ എന്നും ചന്തപ്പ എന്നും പേരുള്ള രണ്ടു പേർ അവര്‍ മരിച്ച് 30 വർഷങ്ങൾക്കു ശേഷം വിവാഹിതരാകുന്നു. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ അങ്ങനെയൊരു ചടങ്ങിന് കർണാടക സാക്ഷ്യം വഹിച്ചു. 

‘പ്രേതക്കല്യണം’ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കർണാടകയിലും കേരളത്തിലും ഈ ചടങ്ങ് നടത്താറുണ്ട്. ജനനത്തോടെ മരിച്ചു പോകുന്നവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അടുത്തിടെ യുട്യൂബറായ അനി അരുൺ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ വൈറലാകുകയായിരുന്നു. 

‘ഞാൻ ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുത്തു. അത് ട്വീറ്റ് ചെയ്യണ്ട കാര്യം എന്താണെന്നായിരിക്കും നിങ്ങളിപ്പോൾ ആലോചിക്കുന്നത്. വരനും വധുവും 30 വർഷങ്ങൾക്കു മുൻപ് മരിച്ചു പോയവരാണ്. എന്നാൽ അവരുടെ വിവാഹം ഇന്നാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പ്രേതക്കല്യാണത്തിന്റെയും ഭാഗമാണ്. ഒറ്റവ്യത്യാസം മാത്രം. യഥാർഥത്തിലുള്ള വരനും വധുവിനും പകരം അവരുടെ പ്രതിമകളാണ് ഉപയോഗിക്കുന്നത്. ‘ഇവിടെ വളരെ പ്രചാരമുള്ള ഒരു ആചാരമാണ് ഇത്. ജനിച്ച സമയത്തു തന്നെ മരിച്ചു പോയ രണ്ടുപേർ തമ്മിലുള്ള വിവാഹം. എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റെതാണ്. ഇരുവരുടെയും കുടുംബങ്ങൾ വീടുകൾ സന്ദർശിച്ച് വിവാഹനിശ്ചയം നടത്തും. ’– അനി  അരുൺ ട്വീറ്റിൽ പറയുന്നു. 

കുട്ടികളെയും വിവാഹം കഴിക്കാത്തവരെയും ഈ ചടങ്ങിൽ നിന്ന് മാറ്റിനിർത്തും. വെറുമൊരു ചടങ്ങു മാത്രമല്ല. വിപുലമായ സദ്യയും ഒരുക്കും. ‘ഏതായാലും മരണാന്തര ജീവിതത്തിൽ ദമ്പതികൾ സന്തോഷത്തോടെ ജീവിക്കട്ടെ.’– എന്നു പറഞ്ഞാണ് അനി അരുൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

English Summary: Man, Woman Get Married In Karnataka. 30 Years After Their Death.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}