ADVERTISEMENT

ഭാര്യാഭര്‍ത്താക്കന്‍മാരെ സംബന്ധിച്ച് പത്തുമാസം കഴിഞ്ഞെത്തുന്ന അതിഥിക്കുള്ള കാത്തിരിപ്പ് അതിമനോഹരമാണ്. പല ഒരുക്കങ്ങളും മുന്‍കൂട്ടി ചെയ്തുവച്ചിട്ടുണ്ടാവും ആ കുഞ്ഞിനുവേണ്ടി. എന്നാല്‍ ഈ കുഞ്ഞ് അതിഥി സ്ഥലകാലങ്ങളൊന്നും നോക്കാതെ പെട്ടെന്നങ്ങു പുറത്തുവന്നാലോ? ആകെ പരിഭ്രമമുണ്ടാക്കുന്ന ഒരവസ്ഥയായിരിക്കുമല്ലേ അത്. അത്തരമൊരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിരിക്കുകയാണ് ലീ റെയ്‌നോള്‍ഡ്‌സ് എന്ന 34കാരനും ഭാര്യ നതാലിയയും.

ലീയുടെ ഫോര്‍ഡ് ഫിയസ്റ്റ കാറിലാണ് നതാലിയ ഇവരുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജൂലൈ 27ന് ഏതാണ്ട് പുലര്‍ച്ചയോടെയാണ് ലീയുടെ ഭാര്യ നതാലിയ വിറ്റണ് പ്രസവ വേദന തുടങ്ങിയത്. രണ്ടാമത്തെ പ്രസവമായിരുന്നതിനാല്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന് ലീയും നതാലിയയും കരുതി. വേദന കൂടുന്നതിനു മുന്‍പുതന്നെ അവര്‍ ലീയുടെ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ കഠിനമായ വേദനയ്‌ക്കൊപ്പം വണ്ടിയില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു. രാവിലെ 5.57ഓടെ ലീയുടെ ഫോര്‍ഡ് ഫിയസ്റ്റ കാറിലായിരുന്നു ഹാരിസണെന്ന് പേരിട്ട കുഞ്ഞിന്റെ ജനനം.

വേദനയെ തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് തിരിച്ചപ്പോള്‍ തന്നെ തങ്ങളുടെ മിഡ് വൈഫുമായി ലീയും നതാലിയയും ബന്ധപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്‌ക്കെത്താന്‍ അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ പോകുമ്പോള്‍ വേദന കടുത്തതോടെ ലീ കാറിന്റെ വേഗതയും കൂട്ടി. മണിക്കൂറില്‍ ഏതാണ്ട് 70 കി.മീ വേഗത്തിലാണ് ലീ വണ്ടിയോടിച്ചത്.

ബുദ്ധിമുട്ടുകളുണ്ടോ എന്ന ലീയുടെ ചോദ്യത്തിന് കുഴപ്പമില്ല വേഗത്തില്‍ വണ്ടിയോടിച്ചാ മതിയെന്നായിരുന്നു നതാലിയയുടെ മറുപടി. എന്നാല്‍ പെട്ടെന്ന് നതാലിയയ്ക്ക് അസ്വസ്ഥത തോന്നുകയും തുടര്‍ന്ന് കുഞ്ഞ് പുറത്തുവരികയുമാണുണ്ടായത്. ലീ വണ്ടിയോടിക്കുന്നതിനിടയില്‍ നോക്കുമ്പോഴാണ് നതാലിയ കാല്‍വയ്ക്കുന്നിടത്ത് കുഞ്ഞ് കിടക്കുന്നതായി അറിയുന്നത്. തുടര്‍ന്ന് മിഡ് വൈഫ് പറഞ്ഞതനുസരിച്ച് കുഞ്ഞിന് ശ്വാസമുണ്ടോയെന്ന് പരിശോധിച്ചു. എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയിലേയ്ക്ക് നതാലിയയെയും കുഞ്ഞിനെയും മാറ്റുകയും ചെയ്തു.

31 വയസ്സുകാരിയായ നതാലിയ ലങ്കാഷെയറിലെ ഡാര്‍വെനില്‍ അടുക്കള ജോലിക്കാരിയാണ്. ട്രാന്‍സ്‌പോര്‍ട് മാനേജരായി ജോലിചെയ്യുകയാണ് ലീ. 3.4 കിലോഗ്രാം തൂക്കമുളള കുഞ്ഞിനാണ് നതാലിയ കാറില്‍ ജന്മം നല്‍കിയത്. കുഞ്ഞിനും അമ്മയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അവര്‍ സുഖമായി ഇരിക്കുന്നതായും ലീ പിന്നീട് പറഞ്ഞു.

English Summary: Women gives birth in footwell of sedan going 110 kmph down road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com