ADVERTISEMENT

പ്രീമിയം മദ്യശാലകളിലേയ്ക്കുളള സ്ത്രീകളുടെ സന്ദര്‍ശനം 10 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (I.S.W.A.I) ചുമതലപ്പെടുത്തിയ I.P.S.O.S  എന്ന ഒരു രാജ്യാന്തര ഗവേഷണ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. പ്രീമിയം മദ്യശാലകളിലുളള ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ചായിരുന്നു സര്‍വേ.

വെറും രണ്ട് ശതമാനം സ്ത്രീകള്‍മാത്രം സാധാരണ മദ്യഷോപ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ക്കായി പ്രീമിയം ഔട്‌ലെറ്റുകളില്‍ ചെല്ലാന്‍ സ്ത്രീകള്‍ക്ക് താത്പര്യമേറുകയാണെന്ന് സര്‍വെ പറയുന്നു. പ്രീമിയം ഔട്‌ലെറ്റുകളില്‍ ലഭിക്കുന്ന സുരക്ഷയും ഇഷ്ടമുളളത് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവുമാണ് പുരുഷന്‍മാരെയും സ്ത്രീകളെയും ഒരുപോലെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. 

രാജ്യത്തെ വിവിധയിടങ്ങളില്‍ ആരംഭിച്ച പ്രീമിയം മദ്യഔട്ട്‌ലെറ്റുകളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. ഇവിടെ ലഭിക്കുന്ന സുരക്ഷിതമായ അന്തരീക്ഷമാണ് സ്ത്രീകള്‍ മദ്യം വാങ്ങാന്‍ എത്തുന്നതിന്റെ യഥാര്‍ഥ കാരണം. മാത്രമല്ല അവര്‍ ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതായും സര്‍വേ പറയുന്നു. 63% സ്ത്രീകള്‍ ഒറ്റയ്ക്കും 37% പേര്‍ മറ്റുളളവരുടെ കൂടെയും ഇത്തരം പ്രീമിയം ഷോപ്പുകളില്‍ എത്തുന്നതായാണ് കണക്കുകള്‍.

മദ്യപാനത്തിനോടുളള താൽപര്യത്തിനപ്പുറം ഈ ഔട്‌ലെറ്റുകള്‍ കാണാനും ആ അന്തരീക്ഷമറിയാനും വേണ്ടിയാണ് പലരും ഇവിടം സന്ദര്‍ശിക്കുന്നതെന്ന സര്‍വേയില്‍ പങ്കെടുത്ത 43% ഷോപ്പുടമകളും പറയുന്നു. മാത്രമല്ല സമാധാനത്തോടെ ഓരോന്ന് നോക്കി തിരഞ്ഞെടുക്കാനുളള അവസരം ഇവിടെ ലഭ്യമാകുന്നതും ഇവിടേയ്ക്ക് വരാന്‍ പലരെയും ആകര്‍ഷിക്കുന്നു.

പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുന്ന 31നും 40 നും ഇടയില്‍ പ്രായമുളളവര്‍ മദ്യത്തെ കുറിച്ചും ബ്രാന്‍ഡുകളെകുറിച്ചും കൂടുതലറിയാന്‍ ശ്രമിക്കുന്നതായും. ഇതില്‍ ബിയറും റമ്മുമാണ് കൂടുതല്‍ പേര്‍ അന്വേഷിക്കുന്ന ബ്രാന്‍ഡുകളെന്നും റിപ്പോര്‍ട്ടിലുണ്ട്. 

'പ്രീമിയം സ്റ്റോറുകള്‍ ആളുകള്‍ക്ക് പുതിയതരം മദ്യങ്ങള്‍ പരീക്ഷിക്കാനും സ്വതന്ത്ര്യമായി തെരഞ്ഞെടുക്കാനും അവസരമൊരുക്കുന്നു. എന്നാല്‍ ഇത് നല്‍കുന്നത് ഡ്രിംങ്ക് ലെസ്, ഡ്രിങ്ക് ബെറ്റര്‍ എന്ന സന്ദേശമാണ്. ഇത് മുന്‍നിര്‍ത്തികൊണ്ടുതന്നെ കൂടുതല്‍ നല്ല അനുഭവം ഇത്തരം മദ്യശാലകളിലൂടെ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും പ്രധാനം ചെയ്യും' ദി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നീത കപൂര്‍ പറയുന്നു.

English Summary: Women prefer premium liquor outlets as they are safer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com