സെയ്ഫിന്റെ വിവാഹാഭ്യർഥന രണ്ടു തവണ നിരസിച്ചു: കാരണം വെളിപ്പെടുത്തി കരീന കപൂർ

kareena-saif
കരീന കപൂറും സെയ്ഫ് അലി ഖാനും∙ ചിത്രം ∙ ഇൻസ്റ്റഗ്രാം
SHARE

2012ലായിരുന്നു ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. ഇപ്പോൾ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂർ. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. 

2003ലും 2006ലും ഇരുവരും വിവിധ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ 2008ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നാലുവർഷത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം. ‘സെയ്ഫിന്റെ വിവാഹാഭ്യർഥന സ്വീകരിക്കുന്നതിനു മുൻപ് രണ്ടു തവണ നിരസിച്ചിരുന്നു. പക്ഷേ, അവസാനം നൽകിയ സമ്മതത്തിലാണ് കാര്യം.’– കരീന പറഞ്ഞു.

എന്തായിരുന്നു രണ്ടു തവണ സെയ്ഫ് വിവാഹാഭ്യർഥന നടത്തിയപ്പോൾ നിരസിച്ചതെന്ന ചോദ്യത്തിന് കരീനയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘നിരസിച്ചിരുന്നെങ്കിലും സ്നേഹമുണ്ടായിരുന്നു. അത് വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നില്ല. പരസ്പരം കുറച്ചു കൂടി അറിഞ്ഞശേഷം തീരുമാനിക്കാം എന്നാണ് കരുതിയത്. പക്ഷേ, ഞാൻ സെയ്ഫിനെ തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു.’– കരീന വ്യക്തമാക്കി. 

English Summary: Kareena Kapoor recalls why she rejected Saif Ali Khan's marriage proposal twice: 'I thought it was too soon'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}