നേരിൽ കണ്ടാൽ സാമന്തയെ ആലിംഗനം ചെയ്യും: പ്രതികരണവുമായി നാഗചൈതന്യ

samantha-nagachaithanya
സാമന്തയും നാഗചൈതന്യയും∙ ചിത്രം∙ ഇൻസ്റ്റഗ്രാം
SHARE

അടുത്തിടെയാണ് കോഫി വിത്ത് കരൺ ഷോയിൽ സാമന്ത മുൻഭർത്താവ് നാഗചൈതന്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്നത്. ഇരുവരും സൗഹൃദത്തിലാണോ എന്ന ചോദ്യത്തിനായിരുന്നു സാമന്തയുടെ ശക്തമായ മറുപടി. ‘ഞങ്ങളെ രണ്ടുപേരെയും നിങ്ങൾ ഒരു മുറിയിൽ ഒരുമിച്ചിരുത്തുകയാണെങ്കിൽ അവിടെയുള്ള മൂർച്ചയുള്ള വസ്തുക്കളെല്ലാം ഒഴിവാക്കുന്നതാകും നല്ലത്. ഇപ്പോഴും അതങ്ങനെ തന്നെയാണ്.’–  എന്നായിരുന്നു സാമന്തയുടെ മറുപടി. എന്നാൽ നാഗചൈതന്യ സാമന്തയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

സാമന്തയെ കാണാനൊരു അവസരമുണ്ടായാൽ എങ്ങനെയായിരിക്കും പ്രതികരണം എന്നായിരുന്നു നാഗചൈതന്യയോടുള്ള ചോദ്യം. ‘ഞാൻ അവളോട് ഹായ് പറയും. അവളെ ആലിംഗനം ചെയ്യും.’– എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് 2021ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. 

‘ഒരുമിച്ച് ഇറക്കിയ ഒരു പ്രസ്താവനയ്ക്കപ്പുറം ഒന്നും പറയാനില്ല. അത് നല്ലതോ മോശമോ ആകട്ടെ. ഏതായാലും സ്വകാര്യജീവിതമാണ്. ഞങ്ങളുടെ ബന്ധത്തിൽ നിന്ന് സാമന്തയാണ് ഇറങ്ങിപ്പോയത്. അപ്പോൾ ഞാനും പിൻവാങ്ങി. സാമന്തയുടെ തീരുമാനത്തെ മാനിക്കുന്നു. വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ’– എന്നായിരുന്നു മുൻപ് വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ പറഞ്ഞത്. 

English Summary: Naga Chaitanya Reveals What His Reaction Will Be If He Meets Samantha Now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}