കൊച്ചുമകൻ പൃഥ്വി അംബാനിക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് മുകേഷ് അംബാനിയും ഭാര്യയും

SHARE

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കൊച്ചുമകൻ പൃഥ്വി അംബാനിക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സമുഹ മാധ്യമങ്ങളിൽ ഹിറ്റ്. മുകേഷ് അംബാനിയും നിതാ അംബാനിയും തങ്ങളുടെ വസതിയിൽ ത്രിവർണ പതാക കയ്യിലേന്തി ആഘോഷിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ട്വിറ്ററിലും ഫെയ്സ്ബുക്കിലും കാണാം.

Prithvi-Ambani

മുകേഷ് അബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിയുടെയും ഭാര്യ ശ്ലോകയുടെ മകനാണ് പൃഥ്വി അംബാനി. മുകേഷ് അംബാനിയുടെ ആദ്യത്തെ പേരക്കുട്ടിയാണ് പൃഥ്വി. 2019 മാർച്ച് 9ന് ആയിരുന്നു ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയും വിവാഹിതരായത്. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. 

English Summary: Reliance Industries chairman Mukesh Ambani along with his wife Nita Ambani and grandson Prithvi Ambani celebrates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}