കല്യാണദിവസം വരൻ മുങ്ങി: ലക്ഷങ്ങൾ ചിലവിട്ട വിവാഹ പാർട്ടി മുടക്കാതെ ഗംഭീരമായി ആഘോഷിച്ച് വധു

marriage-represtative
Representative Image∙ HDesert/Shutterstock
SHARE

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിവാഹദിനം . എല്ലാം ഒരുക്കങ്ങളും നടത്തി  കാത്തിരിക്കുന്നതിനിടെ വിവാഹം മുടങ്ങിയാൽ അങ്ങേയറ്റം തകർന്നിരിക്കുന്നവരാവും അധികവും. ആഗ്രഹിച്ചുറപ്പിച്ച വിവാഹം നടക്കേണ്ട ദിവസം തന്നെ വരൻ മുങ്ങിയിട്ടും തളർന്നു പോകാതെ ഗംഭീരമായി ആ ദിവസം ആഘോഷിച്ചിരിക്കുകയാണ് വെയിൽസ് സ്വദേശിനിയായ കെയ്‌ലി സ്റ്റെഡ് എന്ന യുവതി. വിവാഹ പാർട്ടിക്കായി മുടക്കിയ ലക്ഷങ്ങൾ വെറുതെയാവരുതെന്ന ചിന്തയിൽ നിന്നുമാണ് ആ ദിവസം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിച്ചത്.

കെല്ലം നോർട്ടൺ എന്ന യുവാവുമായി  പ്രണയത്തിലായിരുന്ന കെയ്‌ലി നാലുവർഷമായി ഇയാൾക്കൊപ്പമാണ് ജീവിച്ചിരുന്നത്. ഒടുവിൽ വിവാഹിതരാകാൻ ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു. ഭംഗിയേറിയ വിവാഹ വസ്ത്രങ്ങൾ വാങ്ങി ആഘോഷത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും . പാർട്ടിക്കിടെ ചെയ്യേണ്ട നൃത്തംവരെ പരിശീലിച്ച് വച്ചു.  വിവാഹ തലേന്ന് വരെ ഇരുവരും തമ്മിൽ ഏറെ അടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്.

കല്യാണത്തിന് മുൻപുള്ള രാത്രിയിൽ തങ്ങൾ പരസ്പരം സംസാരിക്കില്ല എന്ന് ഇരുവരും ചേർന്ന് തീരുമാനമെടുത്തിരുന്നു. അങ്ങനെ കല്യാണത്തിന്റെ ആഘോഷങ്ങളുമായി കെയ്ലി കൂട്ടുകാരുമൊത്ത് സമയം പങ്കിടുമ്പോൾ തൊട്ടരികിലുള്ള മറ്റൊരു സ്ഥലത്ത് വരനും സുഹൃത്തുക്കളും ഒത്തുകൂടി. എന്നാൽ രാവിലെ ഉറക്കം ഉണർന്ന് മേക്കപ്പ് ചെയ്തു തുടങ്ങുമ്പോൾ വരന്റെ സുഹൃത്തുക്കളിൽ ഒരാളാണ് കെല്ലം സ്ഥലത്തില്ല എന്ന വിവരം അറിയിച്ചത്. കെയ്‌ലിയുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിഭ്രമിച്ചെങ്കിലും കൃത്യ സമയത്ത് കെല്ലം മടങ്ങിവരുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു കെയ്‌ലി.

സംഭവമറിഞ്ഞ് കെയ്‌ലി വരന്റെ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ അപ്പോഴും കെല്ലം സ്ഥലം വിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും പ്രതീക്ഷ കൈവിടാതിരുന്നെങ്കിൽ വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കെയ്‌ലി മുന്നോട്ട് പോയി. ഒടുവിൽ വധുവായി അണിഞ്ഞൊരുങ്ങിയ ശേഷം കെല്ലമിന്റെ അച്ഛനെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ഉറപ്പിച്ചത്. തകർന്ന മനസ്സുമായി ഈ വിവരം മാതാപിതാക്കളെയും വിഡിയോഗ്രാഫറെയും അറിയിച്ചു. എല്ലാവരും വിഷമത്തിലായെങ്കിലും വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാർട്ടി മുടക്കാതെ ആ ദിവസം ആഘോഷമാക്കിക്കൂടെ എന്ന് ചോദിച്ചത്. സഹോദരിയും അതേ അഭിപ്രായം പങ്കുവച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തനിച്ച് തന്റെ വിവാഹദിനം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിക്കുകയായിരുന്നു.

വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങുകളിൽ അൽപം മാറ്റം വരുത്തി. എന്നാൽ മോടി ഒട്ടും കുറയാതെ തന്നെ വിവാഹദിനം ആഘോഷിക്കുകയും ചെയ്തു. വരനൊപ്പം തലേ രാത്രിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് എഴുതിയിരുന്ന ഫോട്ടോ ബൂത്തിലെ പേരുകൾ മാറ്റി കെയ്‌ലിയുടെ പാർട്ടി എന്നാക്കിയ ശേഷമായിരുന്നു ഫോട്ടോ ഷൂട്ട് . നൃത്തവും ഫോട്ടോഷൂട്ടുമായി ആഘോഷങ്ങൾ തിമിർത്ത ശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവരോടും കെയ്‌ലി നന്ദിയും അറിയിച്ചു. 

തർക്കത്തിനോ വഴക്കിനോ മുതിരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നതാണ് കെയ്‌ലിയുടെ നിലപാട്. ടർക്കിയിലേക്ക് ബുക്ക് ചെയ്തിരുന്ന ഹണിമൂൺ റദ്ദാക്കിയ ശേഷം കെല്ലമിന്റെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റി ജീവിതം സ്വയം ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കെയ്‌ലിയിപ്പോൾ.

English Summary: Bride Enjoys Wedding Party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}