മകൻ അബ്രാം ഖാന്റെ ഭക്ഷണപ്രിയം പറഞ്ഞ് ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ. വീട്ടിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തി അബ്രാമാണെന്നാണ് ഗൗരി പറയുന്നത്. ‘കോഫി വിത്ത് കരൺ’ ഷോയിലായിരുന്നു ഗൗരിയുടെ പ്രതികരണം. ഷാരുഖിന്റ ഭക്ഷണ രീതിയെ കുറിച്ചും ഗൗരി പറഞ്ഞു. ഷാരുഖ് ഉപ്പ് ഇല്ലാതെയോ ഉപ്പു കുറച്ചോ ആണ് ഭക്ഷണം കഴിക്കുന്നതെന്നും ഗൗരി പറഞ്ഞു.
തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും ഗൗരി പറഞ്ഞു. മുംബൈയിലെ വടാപാവ്, ഡൽഹിയിലെ ഭേൽപുരി, കൊൽക്കത്തയിലെ പുച്ച്കാ, ഗോവയിലെ ചെമ്മീൻ കറി ഇതെല്ലാമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളെന്നും ഗൗരി പറഞ്ഞു. അബ്രമും താനുമാണ് വീട്ടിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നവരെന്നും ഗൗരി വ്യക്തമാക്കി.
‘ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ഞാൻ അബ്രാമിനെയാണ് ആദ്യം ഓർക്കുക. അവൻ കൂടുതൽ ഭക്ഷണം കഴിക്കും. അതുകൊണ്ടു തന്നെ ദിനംപ്രതി അവന്റെ ശരീരഭാരം വർധിച്ചു വരുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ എപ്പോഴും അവനെ ശ്രദ്ധിക്കും. എനിക്ക് ചന ബട്ടുര ഇഷ്ടമാണ്. പാവ്ബാജിയും ഝാട്ടും ഇഷ്ടമാണ്. എന്തുഭക്ഷണവും ഞാൻ കഴിക്കും.’– ഗൗരി വ്യക്തമാക്കി.
English Summary: Gauri Khan reveals son AbRam Khan is the biggest foodie in the family