ADVERTISEMENT

മക്കളെ എപ്പോഴും കൂടെ നിർത്താൻ അമ്മമാർക്ക് പലമാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. കുഞ്ഞിനെ തനിക്കൊപ്പം കൊണ്ടുപോകാൻ ഒരു അമ്മ സ്വീകരിച്ച മനോഹര മാർഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് വിഡിയോ പങ്കുവച്ചത്. സൈക്കിളിൽ കുഞ്ഞുമായി പോകുന്ന അമ്മയുടെതാണ് വിഡിയോ. 

സൈക്കിളിൽ കുഞ്ഞിനായി അമ്മ ഒരുക്കിയിരിക്കുന്ന പിൻസീറ്റാണ് ശ്രദ്ധേയം. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയിലാണ് കുഞ്ഞ് ഇരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. 

‘തന്റെ കുഞ്ഞിന് എന്താണ് വേണ്ടതെന്ന് ഈ അമ്മയ്ക്ക് അറിയാം’– എന്ന കുറിപ്പോടെയാണ് ഒൻപത് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ഹർഷ് ഗോയങ്കെ വിഡിയോ പങ്കുവച്ചത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. നിരവധി കമന്റുകളും എത്തി. അമ്മയുടെ പുതിയ കണ്ടുപിടിത്തത്തെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ‘തന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി പരീക്ഷണം നടത്തുന്ന അമ്മ’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘മികച്ച പരീക്ഷണം. എത്ര അനുയോജ്യമായ പിൻസീറ്റ്. എന്തുകൊണ്ട് സൈക്കിളിന് ഇത്തരത്തിൽ ഒരു പിൻസീറ്റിനെ കുറിച്ച് നമുക്ക് ചിന്തിച്ചൂടാ.’– എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ആവശ്യമാണ് എല്ലാ പരീക്ഷണങ്ങളുടെയും അമ്മ’– എന്ന്് മറ്റൊരാളും കമന്റ് ചെയ്തു. 

English Summary: Mother Makes An Innovative Backseat For Her Child On Bicycle, Internet Finds It Impressive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com