ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല; ആദ്യ മൂന്നുമാസം വളരെ പ്രയാസമായിരുന്നു: ബിപാഷ ബസു

bipasha
ബിപാഷ ബസുവും കരൺ സിങും. ചിത്രത്തിനു കടപ്പാട്: instagram.com/bipashabasu
SHARE

ഗർഭകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ബിപാഷ ബസു. ആദ്യത്തെ കുറച്ചു മാസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു, എല്ലാ ദിവസവും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും താരം വെളിപ്പെടുത്തി. അടുത്തിടെയാണ് നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ബിപാഷയുടെ പ്രതികരണം.

ഏതാനും മാസങ്ങൾക്കു മുൻപാണ് ബിപാഷ ബസുവും ഭർത്താവ് കരൺസിങ് ഗ്രോവറും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്ത ആരാധകരെ അറിയിച്ചത്. ‘പുതിയ സമയം, ജീവിതത്തിലെ പുതിയ ഘട്ടം. ഞങ്ങൾ രണ്ടുപേരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നത്. അതിനിടെയാണ് സ്നേഹം പങ്കുവയ്ക്കാൻ ഒരാൾ കൂടി വേണമെന്ന തോന്നലുണ്ടായത്. അങ്ങനെ ഞങ്ങൾ രണ്ട് എന്നതു മൂന്നായി.’– എന്ന കുറിപ്പോടെയായിരുന്നു ഗർഭിണിയാണെന്ന വാർത്ത താരം പങ്കുവച്ചത്.

‘ഈ ഗർഭകാലത്ത് എന്റെ ഭക്ഷണ രീതിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. എല്ലായിപ്പോഴും ഞാൻ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഭക്ഷണം കഴിക്കാൻ പ്രയാസമായിരുന്നു. മധുരപലഹാരങ്ങൾ കുറച്ചു. പച്ചക്കറിയും പഴവർഗങ്ങളും നന്നായി കഴിച്ചു. നന്നായി വെള്ളം കുടിച്ചു. എന്നാൽ വ്യായാമം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ജോലി നിർത്തേണ്ടി വന്നു. എപ്പോഴും ക്ഷീണമായിരുന്നു. അത് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.’– താരം വ്യക്തമാക്കി. 

English Summary: Bipasha Basu reveals first few months of pregnancy were extremely difficult: ‘I could barely eat, lost a lot of weight'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA