പ്രായം വെറും നമ്പരല്ലേ? മുത്തശ്ശിയുടെ ജന്മദിനത്തിൽ വേറിട്ട വിരുന്നൊരുക്കി കുടുംബം–വിഡിയോ

Bthday
Screen grab from video∙ littlemisschatterbox28/Instagram
SHARE

പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.  ഇപ്പോൾ അത് ശരിയാണെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. 89–ാം ജന്മദിനത്തിൽ വിക്ടോറിയൻ ശൈലിയിയിൽ മുത്തശ്ശിക്ക് ഒരു ചായ സത്കാരം നടത്തിയിരിക്കുകയാണ് കുടുംബം. 

സ്നേഹ ദേശായി എന്ന യുവതിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്നേഹയുടെ മുത്തശ്ശിയുടെ ജന്മദിനാഘോഷത്തിന്റെതാണ് വിഡിയോ. വിക്ടോറിയൻ രീതിയിൽ വസ്ത്രധാരണം നടത്തി തൊപ്പിയും ഗ്ലൗസും ഗൗണും ധരിച്ച് കേക്ക് മുറിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

‘മുത്തശ്ശിക്ക് ഇപ്പോൾ 89 ന്റെ ചെറുപ്പമാണ്. വയസ്സ് ഒരു നമ്പർ മാത്രമാണ്. 89–ാം വയസ്സിലും ഊർജസ്വലയാണ്. ഓരോ ചെറിയകാര്യങ്ങളും മുത്തശ്ശി ആഘോഷിക്കാറുണ്ട്. മുത്തശ്ശിയാണ് ഞങ്ങളുടെ പ്രചോദനം. മനോഹരമായ ജന്മദിനങ്ങളും ഓർമകളും ഉണ്ടാകണം.’– എന്ന കുറിപ്പോടെയാണ് സ്നേഹ വിഡിയോ പങ്കുവച്ചത്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഉടൻതന്നെ വിഡിയോ വൈറലായി. വിഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘എത്രമനോഹരമാണ് ഈ വിഡിയോ. മുത്തശ്ശി വളരെ സന്തോഷവതിയാണ്.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘മുത്തശ്ശി സൂപ്പറാണ്.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. 

English Summary: 89-yr-old woman celebrates birthday with family in true Victorian style. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}