20 വർഷം ദിനചര്യപോലെ നിരന്തരം മകളുടെ ഫോട്ടോ എടുത്തു; ഹൃദ്യമായ വിഡിയോ പങ്കുവച്ച് അച്ഛന്‍

girl-woman
Screengrab from video∙ Hofmeester/Reddit
SHARE

ഇരുപതു വർഷം എല്ലാ ആഴ്ചകളിലും മകളുടെ ഫോട്ടോ എടുത്ത് അച്ഛന്‍ പങ്കവുവച്ച വിഡിയോ വൈറലാകുന്നു. ഡച്ച് സംവിധായകനായ ഫ്രാൻസ് ഹോഫ്മീസ്റ്റർ പങ്കുവച്ച വിഡിയോയാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ മകൾ ലൂട്ടേയുടെ വളർച്ചയുടെ ഓരോഘട്ടത്തിലും എടുത്ത ചിത്രങ്ങളാണ് വിഡിയോയിലുള്ളത്. ലൂട്ടേയ്ക്ക് 16 വയസ്സായപ്പോഴും അതുവരെയുള്ള ചിത്രങ്ങൾ ചേർത്ത വിഡിയോ ഹോഫ് മീസ്റ്റർ പങ്കുവച്ചിരുന്നു. 

ഇപ്പോൾ മകൾക്ക് ഇരുപതു വയസ്സായപ്പോൾ മറ്റൊരു ടൈംലാപ്സ് വിഡിയോ കൂടി പങ്കുവയ്ക്കുകയാണ് അദ്ദേഹം. റെഡിറ്റിൽ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. 2 മിനിറ്റും 18 സെക്കന്റും ദൈർഘ്യമുള്ള വിഡിയോയില്‍ ലൂട്ടേ ജനിച്ചതു മുതലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൂട്ടെയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ വിഡിയോയിലെ ചിത്രങ്ങളിൽ വ്യക്തമാണ്. 

‘ഇരുപതുവയസ്സുവരെ തന്റെ മകളുടെ ചിത്രങ്ങൾ നിരന്തരം പകർത്തിയ ഒരു പിതാവ് തയ്യാറാക്കിയ വിഡിയോയാണിത്.’– എന്ന കുറിപ്പോടെയാണ് വിഡിയോ. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘ഇരുപതുവർഷം ദിനചര്യ പോലെ ഈ ചിത്രങ്ങൾ പകർത്തിയ അച്ഛൻ. അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം പ്രശംസനീയമാണ്.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘ഈ ദിനചര്യയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് മകൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടാകില്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary: Father takes pic of his daughter every week for 20 years. Viral video shows the brilliant result

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS