മുത്തശ്ശി വീണ്ടും വിവാഹവസ്ത്രത്തില്‍; സന്തോഷത്തോടെ കയ്യടിച്ച് മുത്തച്ഛൻ–ഹൃദ്യം വിഡിയോ

grandpa-happiness
screen grab from video∙ devikalalala/instagram
SHARE

പ്രായമായവരുടെ രസകരമായ വിഡിയോകൾ പലപ്പോഴും സോഷ്യൽമീഡിയയുടെ മനംകവരാറുണ്ട്. അത്തരത്തിൽ ഒരുവിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭാര്യയെ വീണ്ടും വധുവിന്റെ വേഷത്തിൽ കണ്ട മുത്തച്ഛനാണ് വിഡിയോയിലെ താരം. ഭാര്യയയെ വധുവിന്റെ വേഷത്തിൽ വീണ്ടും കണ്ടപ്പോഴുള്ള മുത്തച്ഛന്റെ പ്രതികരണവും വിഡിയോയിൽ ഉണ്ട്. 

‘മുത്തശ്ശിയുടെ ശിരോവസ്ത്രം ശരിയാക്കുന്ന മുത്തച്ഛൻ’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ഭാര്യയെ വധുവിന്റെ വേഷത്തിൽ കാണുമ്പോൾ സന്തോഷം കൊണ്ട് അദ്ദേഹം പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളയിൽ നിന്നുള്ള മുത്തച്ഛന്റെ മുഖഭാവത്തിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തന്റെ വിവാഹവസ്ത്രത്തിൽ സോഫയിൽ ഇരിക്കുന്ന മുത്തശ്ശിയെയും കാണാം. തുടർന്ന് അടുക്കളയിൽ നിന്ന് ചിരിച്ചു നടന്നുവരുന്ന മുത്തച്ഛൻ മുത്തശ്ശിയുടെ അരികിൽ വന്നിരിക്കുന്നതും വിഡിയോയിലുണ്ട്. 

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. അതിമനോഹരമായ നിമിഷം എന്നായിരുന്നു വിഡിയോക്കു താഴെ ഒരാളുടെ കമന്റ്. ‘അദ്ദേഹത്തിന്റെ കണ്ണുകളിലും ചിരിയിലും സ്നേഹവും സന്തോഷവും നിറയുന്നു.’– എന്ന് പലരും കമന്റ് ചെയ്തു. ‘ഈ വിഡിയോ വളരെ ക്യൂട്ടാണ്. ഇത് എന്റെ ഒരു ദിവസത്തെ മനോഹരമാക്കി.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Grandpa’s reaction to seeing wife dressed as bride is priceless.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS