കുഞ്ഞുങ്ങളെ ഓർത്ത് ഉറങ്ങാൻ കഴിയാതെ പോയ ധാരാവിയിലെ രാത്രികൾ; അനുഭവം പറഞ്ഞ് സ്ത്രീ

slum-woman
Image Credit∙ Humans Of Bombay
SHARE

മുംബൈ ധാരാവിയിലെ ഒരു ചേരിയിൽ നിന്ന് ജീവിതം കെട്ടിപ്പടുത്തതിനെ കുറിച്ച് പറയുകയാണ് ഒരുസ്ത്രി. വിവാഹം കഴിഞ്ഞ് ഭർത്താവുമൊപ്പം ചേരിയിൽ ജീവിച്ചതിനെ കുറിച്ചാണ് അവർ പറയുന്നത്. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുടെ സോഷ്യൽമീഡിയ പേജിലൂടെയാണ് അവർ പറഞ്ഞത്. 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘17-ാം വയസ്സിലാണ് ഭർത്താവിനൊപ്പം ഞാൻ ഈ നഗരത്തിലെത്തുന്നത്. ധാരാവിയിലെ ചേരിയിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. വളരെ സന്തോഷത്തോടെയായിരുന്നു ഞങ്ങളുടെ ജീവിതം. ഒരു വലിയ കുടുംബം വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്നും അവർക്ക് എന്ത് നൽകണമെന്നും സംബന്ധിച്ച് ഞങ്ങൾ എപ്പോഴും സംസാരിച്ചിരുന്നു. പക്ഷേ, വർഷങ്ങളോളം പരിശ്രമിച്ചിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായില്ല. 

എനിക്ക് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടർ പറഞ്ഞു. അതുകേട്ടതോടെ ഞാൻ തകർന്നു. തുടർന്ന് ഒരു കുഞ്ഞുണ്ടാകുന്നതിനായി മൂന്ന് ശസ്ത്രക്രിയകൾക്ക് ഞാൻ വിധേയയായി. കാരണം അമ്മയാകുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, അതൊന്നും ഫലം കണ്ടില്ല. അപ്പോൾ എന്റെ ഭര്‍ത്തവിന്റെ ഏറ്റവും ഇളയ അനിയനെ ഞാൻ മകനെ പോലെ  സ്നേഹിക്കാൻ തുടങ്ങി. അവന്‍ വളർന്നു വിവാഹം കഴിച്ചു. അവന് നാല് കുഞ്ഞുങ്ങളുണ്ടായി. പിന്നീട് അവരായി ഞങ്ങളുടെ കുടുംബം. അവരെ വളർത്തി്യതും ഞാനാണ്. അവരെ ഓർത്ത് എപ്പോഴും എനിക്ക് ആശങ്കയുണ്ടായിരുന്നു. 

കുഞ്ഞുങ്ങൾക്കൊപ്പം ചേരിയിൽ ജീവിക്കുന്നത് അത്ര സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വീട്ടിൽ ഞങ്ങൾക്ക് ശുചിമുറി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പബ്ലിക് ടോയ്‌ലറ്റാണ് ഉപയോഗിച്ചിരുന്നത്. ദിവസത്തിൽ നിരവധി തവണ കുട്ടികൾ അങ്ങോട്ട് പോകും. ഞാന്‍ അവരുടെ പിറകെ പോകും. കാരണം ആ ടോയ്‌ലറ്റുകൾ വൃത്തിയുള്ളതായിരുന്നില്ല. കുട്ടികൾക്ക് ഒരു സുരക്ഷിതവും അവിടെയുണ്ടായിരുന്നില്ല. കുട്ടികൾ കൃത്യമായി രാത്രിഭക്ഷണം കഴിച്ചിരുന്നില്ല. വിശപ്പില്ലെന്നു പറഞ്ഞ് അവർ ഉറങ്ങാൻ പോകും. ഇത് എന്നെ അസ്വസ്ഥയാക്കി. എന്തുകൊണ്ടാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ഞാൻ ചിന്തിച്ചു. അവർ അർധരാത്രി കഴിഞ്ഞാൽ നേരം പുലരുവോളം ടോയ്‌ലറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഞാൻ അവരെ പോകാൻ അനുവദിച്ചില്ല. ഭയം കാരണമായിരുന്നു അത്. കുട്ടികളും മുതിർന്നവരും ആരും രാത്രിയിൽ ടോയ്‌ലറ്റിൽ പോയില്ല. 

എങ്ങനെയാണ് ആ കാലം കഴിഞ്ഞു പോയതെന്ന് എനിക്കറിയില്ല. ആ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ അവസ്ഥ മാറണമെന്ന് ഞാൻ എപ്പോഴും പ്രാർഥിച്ചിരുന്നു. ഈ വർഷമാണ് ഞങ്ങള്‍ക്കു സമീപം ഒരു സുവിധ സെന്റർ വരുന്ന കാര്യം അറിഞ്ഞത്. അങ്ങനെ വർഷങ്ങൾക്കു ശേഷം ചിലർ എന്റെ പ്രാർഥന കേട്ടു. ഞങ്ങൾക്കു വൃത്തിയും സുരക്ഷിതത്വവുമുള്ള ശുചിമുറികൾ ലഭിച്ചു. കുട്ടികൾ ദിവസത്തിൽ ഇരുപതു തവണയെങ്കിലും ഈ ശുചിമുറികൾ ഉപയോഗിച്ചു. പക്ഷേ, എനിക്കു ഭയമുണ്ടായിരുന്നില്ല. ഞാൻ അവർക്ക് യാതൊരുവിധത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ല. സ്ത്രീകൾക്കു വേണ്ടി 24 മണിക്കൂറും പ്രവർത്തനക്ഷമമായ സുരക്ഷാ ബട്ടൻ ഉണ്ട്. സത്യസന്ധമായി പറയാം. ഇപ്പോൾ ഞാൻ സമാധനത്തോടെയാണ് കിടന്നുറങ്ങന്നത്. ഇവിടെ ഇപ്പോൾ എന്റെ കുട്ടികൾ സുരക്ഷിതരാണ്. അവർക്ക് വൃത്തിയും സുരക്ഷിതത്വവുമുള്ള ശുചിമുറികൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.’

English Summary: Woman Explains Her Slum Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS