ADVERTISEMENT

വിവാഹാഭ്യർഥന നടത്തുന്നതിനായി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ചിലതെല്ലാം അബദ്ധത്തിൽ പോയി അവസാനിക്കുന്നതും പതിവാണ്. അത്തരത്തിൽ നാടകീയമായ വിവാഹാഭ്യർഥനയ്ക്കിടെ ഒരു യുവാവിന് പറ്റിയ അബദ്ധത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. പ്രണയിനിയോടു വിവാഹാഭ്യർഥന നടത്തുന്നതിനിടെ മോതിരം കടലിലേക്ക് പതിച്ചതിനെ തുടർന്ന് യുവാവ് കാണിച്ച സാഹസമാണ് വിഡിയോയിൽ ഉള്ളത്. 

സ്കോട്ട് ക്ലൈൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവച്ചതാണ് വിഡിയോ. തന്റെ കാമുകി സൂസി ടെക്കറുമൊത്ത് ബോട്ടിൽ മനോഹരമായ  കാഴ്ചകൾ കാണുകയായിരുന്നു ക്ലൈൻ. ഉടനെ പോക്കറ്റിൽ നിന്നും മോതിരമെടുത്ത് കാമുകിയോട് വിവാഹാഭ്യർഥന നടത്താൻ അവൾക്കു മുന്നിൽ മുട്ടുകുത്തി ഇരിക്കാൻ  ശ്രമിക്കുന്നതിനിടെ മോതിരം വെള്ളത്തിലേക്കു വീണു. ഒരുനിമിഷം പോലും ചിന്തിക്കാതെ യുവാവ് വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും വിഡിയോയിൽ കാണാം. 

തുടർന്ന് മോതിരമുള്ള പെട്ടിയുമായി യുവാവ് വെള്ളത്തിനു മുകളിലേക്കു പൊങ്ങിവരുന്നതും വിഡിയോയിൽ വ്യക്തമാണ്. ‘ഇത് 100 ശതമാനം സത്യമാണ്. 100 ശതമാനം എന്റെ ഭാഗ്യമാണ്, 100 ശതമാനവും ഇത് മറക്കില്ല.’ എന്ന കുറിപ്പോടെയാണ് ക്ലൈന്‍ വിഡിയോ പങ്കുവച്ചത്. ഇവർക്കൊപ്പം ബോട്ടിലുണ്ടായിരുന്ന ഒരു സുഹൃത്താണ് വിഡിയോ പകർത്തിയത്. സുഹൃത്തു തന്നെയാണ ്ക്ലൈനെ ബോട്ടിലേക്കു സുരക്ഷിതമായി കയറാൻ സഹായിക്കുന്നതും. ബോട്ടില്‍ തിരികെ എത്തിയ ക്ലൈൻ തന്റെ കാമുകിയോട് വീണ്ടും വിവാഹാഭ്യർഥന നടത്തുകയും അവർ സമ്മതം പറയുകയും ചെയ്തു. 

‘മോതിരം അടങ്ങിയ പെട്ടി ഞാൻ എന്റെ പാന്റിന്റെ വലതു വശത്തുള്ള പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. അത് ഞാൻ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെള്ളത്തിലേക്കു വീണത്. ആ സമയത്തു എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമല്ല. പക്ഷേ, ഇങ്ങനെ സംഭവിക്കാൻ അനുവദിക്കരുതെന്ന് ആ നിമിഷം തന്നെ എന്റെ മനസ്സിൽ തോന്നിയത്  ഓർക്കുന്നു. പിന്നീട് ഞാൻ വെള്ളത്തിലാണെന്നു മാത്രമാണ് എനിക്കു മനസ്സിലായ കാര്യം. അത് വെള്ളത്തിലേക്കു താഴ്ന്നു പോകരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് കടലിലേക്ക് എടുത്തു ചാടിയത്. ഭാഗ്യവശാൽ മോതിരം എനിക്കു തിരികെ ലഭിച്ചു. ’– ക്ലൈൻ ന്യൂയോർക്ക് പോസ്റ്റിനോട് വ്യക്തമാക്കി. 

English Summary: Man Jumps Into Ocean After Ring Falls In During Proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com