ഒരിക്കലും അമ്മയോട് വഴക്കിടാനാവില്ലെന്ന് നവ്യ നവേലി നന്ദ; അതാണ് സംസ്കാരമെന്ന് ജയ ബച്ചൻ

navya-swetha
Image Credit∙ Navya Naveli Nanda/Instagram
SHARE

അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യാ നവേലി നന്ദയുടെ പോഡ്കാസ്റ്റിലൂടെ താരകുടുംബം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടാറുണ്ട്. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസകാലത്ത് തനിക്കുണ്ടായ അനുഭവമാണ് നവ്യ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കൾ അമ്മമാരോട് വഴക്കിടുന്നത് കണ്ട് താൻ അമ്പരന്നു പോയി എന്ന് നവ്യ പറയുന്നു.

അമ്മ ശ്വേതാ ബച്ചനും മുത്തശ്ശി ജയ ബച്ചനും പോഡ്കാസ്റ്റിൽ നവ്യക്കൊപ്പം ചേർന്നു. ഇംഗ്ലണ്ടിലെ ബോർഡിങ് സ്കൂളിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ അമ്മമാരോട് പതിവായി വഴക്കിട്ടിരുന്നു. ഇങ്ങനെയൊക്കെ സ്വന്തം അമ്മയോട് പറയാൻ ഇവർക്ക് എങ്ങനെ കഴിയുന്നു എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും തനിക്ക് ഒരിക്കലും അമ്മയോട് ഇത്തരത്തിൽ വാഗ്വാദം നടത്താനുള്ള ധൈര്യം ഉണ്ടാകില്ല എന്ന് നവ്യ പറയുന്നു.

ഇത് ഭയംകൊണ്ടു മാത്രമല്ല. ഭയത്തേക്കാളുപരി ബഹുമാനമാണ് അങ്ങനെ ചെയ്യുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത് എന്നും നവ്യ പറയുന്നുണ്ട്. അത് നമ്മുടെ സംസ്കാരമാണ് എന്നായിരുന്നു ജയ ബച്ചൻ ഇതിനു നൽകിയ മറുപടി. വഴക്കിടാൻ ധൈര്യം ഇല്ല എന്നതിനപ്പുറം മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കണം എന്ന് പഠിപ്പിച്ചിട്ടുള്ളതുകൊണ്ടാണ് നവ്യ അതിന് മുതിരാത്തത് എന്നും ജയ ബച്ചൻ പറഞ്ഞുവയ്ക്കുന്നു.

ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവുമെല്ലാമാണ് നവ്യ തന്റെ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്. അടുത്തകാലങ്ങളിലായി ജയ ബച്ചനും ശ്വേതാ ബച്ചനും പോഡ്‌കാസ്റ്റിലെ സ്ഥിര സാന്നിധ്യവുമാണ്. തന്റെ അമ്മയും മകളും തന്നെ പുകഴ്ത്തുന്ന ഭാഗമാണ് നവ്യയുടെ പോഡ്കാസ്റ്റിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നും ശ്വേതാ ബച്ചൻ പറയുന്നു.

English Summary: Navya Nanda recalls friends in UK would fight with their mothers: I would never even dare to speak to my mom like that

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS