മരിച്ചുപോകുമെന്നാണ് അന്നെനിക്ക് തോന്നിയത്: ആ അനുഭവം തുറന്ന് പറഞ്ഞ് ജെന്നിഫർ ലോപ്പസ്

US-RALPH-LAUREN-SS23-RUNWAY-SHOW
Jennifer Lopez∙ Amy Sussman / GETTY IMAGES NORTH AMERICA / Getty Images via AFP
SHARE

ഞാൻ മരിച്ചുപോകുമെന്നാണ് അന്നെനിക്ക് തോന്നിയത്- വർഷങ്ങൾക്ക് മുന്പ് കാമുകൻ ബെൻ അഫ്ലെക്കുമായി വേർപിരിയാൻ തീരുമാനിച്ചപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ജെന്നിഫർ ലോപ്പസ്. ആപ്പിൾ മ്യൂസിക് 1ന് നൽകിയ അഭിമുഖത്തിലാണ് 2004-ൽ ആദ്യ വിവാഹ നിശ്ചയം അവസാനിപ്പിച്ചതിനു ശേഷമുള്ള അനുഭവം വിവരിച്ചത്.  

20 വർഷം മുമ്പ് ഞങ്ങൾ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അത് വലിയ ഷോക്കായെന്നും സത്യം പറഞ്ഞാൽ മരിക്കാൻ പോകുകയാണെന്നാണ് അന്ന് തോന്നിയതെന്നും ജെന്നിഫർ പറഞ്ഞു. പിന്നീട് 18 വർഷത്തേക്ക് ഇത് തന്നെ ഒരു ചുഴിയിലേക്ക് തള്ളിയിട്ടെന്നും നേരെയാകാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ, 20 വർഷങ്ങൾക്ക് ശേഷം  സന്തോഷകരമായ ഒരു അന്ത്യമുണ്ടായി. ഹോളിവുഡിൽ ഒരിക്കലും സംഭവിക്കാത്ത  അവസാനമായിരുന്നു അതെന്നും  ജെന്നിഫർ കൂട്ടിച്ചേർത്തു. വേർപിരിഞ്ഞ് 17 വർഷത്തിന് ശേഷമാണ് 50 കാരനായ നടൻ അഫ്‌ലെക്കുമായുള്ള ജീവിതം ജെന്നിഫർ വീണ്ടെടുത്തത്.  

"ദിസ് ഈസ് മീ ... നൗ" എന്ന പേരിൽ ഒരു പുതിയ ആൽബം പുറത്തിറക്കുമെന്ന് ജെന്നിഫർ ലോപ്പസ് കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. 'ഈ സ്നേഹം നിലനിൽക്കുന്നു. ഇതൊരു യഥാർത്ഥ പ്രണയമാണ്.'' എന്നതാണ് ആൽബം നൽകുന്ന സന്ദേശം. ജെന്നിഫറും ബെൻ അഫ്ലക്കും ആദ്യം വിവാഹനിശ്ചയം നടത്തിയ 2002 നവംബറിൽ  "ദിസ് ഈസ് മി ... ദെൻ" എന്ന ആൽബം പുറത്തിറങ്ങിയിരുന്നു, എന്നാൽ രണ്ട് വർഷത്തിന് ശേഷം അത് പിൻവലിച്ചു. 

രണ്ട് പ്രണയങ്ങൾക്കു ശേഷമാണ് ജെന്നിഫർ ബെൻ അഫ്ലെക്കുമായി പ്രണയത്തിലായത്. ആ പ്രണയത്തകർച്ചയ്ക്ക് ശേഷം മാർക്ക് ആൻറണിയെ വിവാഹം കഴിച്ചെങ്കിലും 2014 ൽ വിവാഹമോചനം നേടി. ബെൻ അഫ്ലെക്ക് ജെന്നിഫർ ഗാർണറിനെ വിവാഹം കഴിച്ചെങ്കിലും 13 വർഷത്തിന് ശേഷം 2018ൽ വിവാഹമോചനം നേടുകയായിരുന്നു. 

English Summary: Jennifer Lopez thought she was ‘going to die’ after ‘painful’ Ben Affleck split

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS