വിഡിയോ കോളിലൂടെ മുത്തശ്ശിക്ക് സർപ്രൈസായി വിവാഹ മോതിരം കാണിക്കുന്ന കൊച്ചുമകള്‍– വൈറലായി വിഡിയോ

woman-viral
Screen grab from video∙ meganwildermusic/instagram
SHARE

കൊച്ചുമക്കളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എപ്പോഴും മുത്തച്ഛൻമാരും മുത്തശ്ശിമാരും ആയിരിക്കും. അതുകൊണ്ടു തന്നെ കൊച്ചുമക്കളുടെ ജീവിതത്തിലെ മനോഹരനിമിഷങ്ങൾ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതും അവർക്കായിരിക്കും. അത്തരത്തിൽ ഒരു മുത്തശ്ശിയും കൊച്ചുമകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്.

മേഗൻ വൈൽഡർ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. ആരോഗ്യപ്രവർത്തകയായ തന്റെ മുത്തശ്ശിയെ വിഡിയോ കോൾ ചെയ്ത് വിവാഹ നിശ്ചയ മോതിരം യുവതി കാണിക്കുന്നതാണ് വിഡിയോ. തന്റെ വിരൽ യുവതി കാണിക്കാൻ ശ്രമിക്കുന്നതിനിടെ എന്തെങ്കിലും പരുക്ക് പറ്റിയോ എന്നാണ് മുത്തശ്ശി വിഡിയോയിലൂടെ ആദ്യം ചോദിക്കുന്നത്.  ഒടുവില്‍ വിരലിന്റെ ചിത്രം എടുത്ത് അയക്കാൻ മുത്തശ്ശി യുവതിയോട് ആവശ്യപ്പെട്ടു. വിഡിയോയുടെ അവസാനത്തിൽ വിരലിലെ മോതിരത്തിലേക്കു യുവതി കാമറ അടുപ്പിക്കുമ്പോൾ മുത്തശ്ശി ആഹ്ലാദത്തോടെ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. 

‘എന്റെ വിവാഹ നിശ്ചയം മുത്തശ്ശിയെ ഔദ്യോഗികമായി അറിയിക്കുകയാണ്. അപ്രതീക്ഷിതമായാണ് മുത്തശ്ശി ഇക്കാര്യം അറിഞ്ഞത്.’– എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. മുത്തശ്ശിയുടെയും കൊ‌ച്ചുമകളുടെയും ഊഷ്മള സൗഹൃദത്തെ പ്രകീർത്തിച്ചു കൊണ്ടിയിരുന്നു പലരുടെയും കമന്റുകൾ. ‘ഇത് എല്ലാകാലവും മഹത്തരമായ ഒരു വിഡിയോയാണ്.’– എന്നായിരുന്നു വിഡിയോക്കു താഴെ ഒരു കമന്റ്. ‘മുത്തശ്ശിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ അവള്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. ’ എന്നായിരുന്നു മറ്റൊരു കമന്റ്. മുത്തശ്ശിക്കും കൊച്ചുമകൾക്കും ആശംസകൾ നേരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

English Summary: Woman Surprises Grandmother With Engagement Ring, Her Reaction Is Priceless

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS