ADVERTISEMENT

ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയയ്ക്കെതിരെ കേസുമായി നവാസുദ്ദീന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി. തന്നെ ഉപദ്രവിക്കണം എന്ന ലക്ഷ്യത്തോടെ മകന്റെ ഭാര്യ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്‍കിയ പരാതി. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ആലിയയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ അവർ നിരസിച്ചു. 

ഭര്‍ത്താവിന്റെ അമ്മയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും  മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ആലിയ പറയുന്നത്. ഐപിസി 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 

2020ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നു ആലിയ വിവാഹ മോചനം തേടിയിരുന്നു. ഗാർഹിക പീഡനം ചൂണ്ടിക്കാട്ടിയാണ് ആലിയ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. നവാസുദ്ദീന്റെ സഹോദരൻ ഷമാസ് മർദിച്ചതായി അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് വിവാഹമോചനത്തിനു തീരുമാനമെടുക്കുകയായിരുന്നു എന്ന് ആലിയ പറഞ്ഞു.

English Summary: Nawazuddin Siddiqui's mother files FIR against his wife Aaliya over property dispute 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com