ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിവാഹ വേദിയില്‍ അതിഗംഭീരമായി നൃത്തം ചെയ്യുന്ന വധുവിന്റെയും തൊട്ടടുത്തു നിന്ന് ചിരിക്കുന്ന വരന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ദിവസങ്ങൾക്കകം വൈറലാകുകയും വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകൾ എത്തുകയും ചെയ്തു.
വധുവും വരനും വേദിയിൽ നിൽക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് വേദിയിൽ പാട്ടുകൾ ആരംഭിക്കുകയും അതനുസരിച്ച് കുട്ടികൾ ചുവടുവയ്ക്കുകയും ചെയ്തു. ഈ കുട്ടികൾകക്കൊപ്പം യാതൊരു മടിയുമില്ലാതെ വിവാഹവേഷത്തിൽ നൃത്തം ചെയ്യുകയാണ് വധു. നിമിഷങ്ങൾക്കകം വരന്റെ കൈ പിടിച്ച് തനിക്കൊപ്പം നൃത്തം ചെയ്യാൻ വധു ആവശ്യപ്പെട്ടു. എന്നാൽ വരൻ ചിരിച്ചു കൊണ്ട് നിരസിച്ചു.
‘പൽകി പേ ഹോകേ’ എന്ന ഗാനത്തിനാണ് വധു ചുവടുവയ്ക്കുന്നത്. കടുംചുവപ്പു നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്റെ വേഷം. വെള്ള സ്യൂട്ടും പാന്റുമാണ് വരന്റെ വേഷം. ‘വധു വളരെ സന്തോഷവതിയാണ്. ’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഈ ദമ്പതിമാരെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലായിപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.’– എന്നും പലരും കമന്റ് ചെയ്തു.
English Summary: Video Of Bride's Energetic Dance On Stage Goes Viral