കാത്തിരുന്ന് കണ്ണ് കഴച്ചല്ലോ; വരൻ എത്താൻ വൈകി; പരാതിയുമായി വധു

bride1
Image Credit∙ Ashish Kumar/ Istock
SHARE

മാസങ്ങളുടെ തയാറെടുപ്പ് വേണ്ടിവരുന്നവയാണ് ഇന്ത്യൻ വിവാഹങ്ങൾ. സ്വാദിഷ്ടമായ ഭക്ഷണം, അലങ്കാരങ്ങൾ, നൃത്തപ്രകടനങ്ങൾ തുടങ്ങി പലവിധകാര്യങ്ങളിലാണ് ശ്രദ്ധ പതിയേണ്ടത്. എത്രതന്നെ മുൻകൂറായി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിച്ചാലും എവിടെയെങ്കിലും ചെറിയ പാളിച്ചകൾ സംഭവിച്ചെന്നു വരാം. 

ഇപ്പോൾ സോഷ്യൽമീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള അത്തരം  ഒരു വിഡിയോ വൈറലായിരിക്കുകയാണ്.  വിവാഹത്തിനായി വരന്റെ യാത്രാസംഘത്തിന്റെ വരവ് വൈകുന്നതിൽ പരാതിപറയുകയാണ് ഈ വീഡിയോയിൽ സുന്ദരിയായ വധു. അതേസമയം വരനും കൂട്ടരുമെത്തുമ്പോൾ അവൾ  അതീവസന്തുഷ്ടയാകുന്നു.  

അതിമനോഹരമായ പിങ്ക് ലെഹംഗയിൽ അണിഞ്ഞൊരുങ്ങിയ വധു ബരാത്ത് എത്തുന്നതും കാത്ത് ടെറസിൽ നിൽക്കുകയാണ്. ‘ബരാത്ത് എത്താൻ വൈകുമ്പോൾ’  എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷൻ.  തുടക്കത്തിൽ കാലതാമസത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും വരനെയും സംഘത്തെയും കാണുമ്പോൾ അവൾ സന്തുഷ്ടയാകുന്നു. ടെറസിൽ നിൽക്കുന്ന വധുവിനെ ശ്രദ്ധിച്ച വരൻ അവൾക്ക് നേരെ കൈ വീശുന്നതോടെ അവളുടെ സന്തോഷം ഇരട്ടിയാകുന്നതും കാണാം. വളരെ ആകർഷകമായി തോന്നുന്ന ഈ വീഡിയോയ്ക്ക് ഇൻസ്റ്റഗ്രാമിൽ വളരപെട്ടെന്നാണ്  സ്വീകാര്യത കിട്ടിയത്. നൂറ് കണക്കിനാളുകൾ വീഡിയ കാണുകയും കമൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

അതേസമയം ഈ വിഡിയോ ശുഭകരമായാണ്  അവസാനിക്കുന്നതെങ്കിൽ രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു വധു വരൻ എത്താൻ വൈകിയതിനെത്തുടർന്ന് വിവാഹം തന്നെ നിരസിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലായിരുന്നു ഈ  സംഭവം. മദ്യപിച്ചെത്തിയ വരൻ നൃത്തം അവസാനിപ്പിക്കാൻ കൂട്ടാക്കാഞ്ഞതോടെ ബാരാത്ത് മണിക്കൂറുകളോളം വൈകി. നിരാശയിലായ വധു ആ കല്യാണം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയും വേദിയിൽ ഉണ്ടായിരുന്ന മറ്റൊരാളെ ബന്ധുക്കൾ അവർക്ക് വിവാഹം കഴിച്ചുകൊടുക്കുകയുമായിരുന്നു. 

English Summary:  Bride Gets Restless After Baraat Gets Delayed. Here's What She Did Next

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS