ADVERTISEMENT

രാജസ്ഥാനിലെ ഖിംസാർ ഫോർട്ടിൽ വച്ച് വ്യാഴാഴ്ചയായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനെല്ലെ ഇറാനിയും അർജുന്‍ ഭല്ലയും തമ്മിലുള്ള വിവാഹം. ചുവപ്പു നിറത്തിലുള്ള ലഹങ്കയായിരുന്നു ഷാനെല്ലെയുടെ വേഷം. കടുംചുവപ്പു നിറത്തിലുള്ള സാരിയിലായിരുന്നു സ്മൃതി വിവാഹ വേദിയിൽ എത്തിയത്. 2021ലായിരുന്നു ഷാനെല്ലെയും അർജുനും തമ്മിലുള്ള വിവാഹ നിശ്ചയം. ഇപ്പോൾ ഷാനെല്ലെയുടെയും അർജുന്റെയും വിവാഹചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കത്തിച്ചുവച്ച മെഴുകുതിരികൾക്കു നടുവിൽ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മകളുടെ വിവാഹ വാർത്ത സ്മൃതി ഇറാനി തന്നെയാണ് ലോകത്തെ അറിയിച്ചത്. സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഷാനെല്ലെ. 2001ലായിരുന്നു സ്മൃതി ഇറാനിയും സുബിൻ ഇറാനിയും തമ്മിലുള്ള വിവാഹം. സ്മൃതിക്കും സുബിനും രണ്ടുമക്കളാണ് ഉള്ളത്. സോയിഷ് ഇറാനിയും സോഹർ ഇറാനിയും. 

മുംബൈ ഗവൺമെന്റ് ലോകോളജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഷാനെല്ലെ ഇറാനി, വാഷിങ്ടൺ ഡിസിയിലെ ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് എൽഎൽഎം കരസ്ഥമാക്കി. കാനഡയിൽ അഭിഭാഷകനാണ് അർജുൻ ഭല്ല. 

English Summary: Smriti Irani's daughter Shanelle Irani decks up in red lehenga as she marries Arjun Bhalla in dreamy Rajasthan wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com