‘സ്വന്തം വീട്ടില്‍ നിന്ന് അദ്ദേഹത്തെ ഭാര്യ പുറത്താക്കി, കഷ്ടമാണ്’– നവാസുദ്ദീനെ പിന്തുണച്ച് കങ്കണ

nawasuddin-kangana
Image Credit∙ Instagram
SHARE

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയെ വിമർശിച്ചു കൊണ്ട് ബോളിവുഡ് താരം കങ്കണ റനൗട്ട്. ആലിയ നവാസുദ്ദീനെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ നിന്ന് പുറത്താക്കി എന്ന് കങ്കണ പറഞ്ഞു. ആലിയ ഭർത്താവിനെ മനഃപൂർവം തേജോവധം ചെയ്യുകയാണെന്നും കങ്കണ ആരോപിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 

ആലിയയുടെ ഒരു വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു കങ്കണയുടെ കുറിപ്പ്. ‘വളരെ കഷ്ടമാണ്. ഇത് കാണുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. നവാബ് സാബ് അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ നിന്നു അപമാനിതനായി പുറത്താക്കപ്പെടുന്നു. അദ്ദേഹം കുടുംബത്തിനു വേണ്ടി എല്ലാം ചെയ്തു. കുറെകാലം വാടകയ്ക്കു താമസിച്ചു. ടിക്കു ആൻറ് ഷേരുവിന്റെ ഷൂട്ടിങ് സമയത്ത് റിക്ഷയിൽ കയറി അദ്ദേഹം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ മുൻഭാര്യ അത് സ്വന്തമാക്കി. കഷ്ടം. ’– എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

നവാസുദ്ദീൻ കുടുംബത്തെ സാമ്പത്തികമായി വളരെ സഹായിച്ചിരുന്നതായി കങ്കണ മുൻപും പറഞ്ഞിരുന്നു. ‘അദ്ദേഹം മുൻഭാര്യക്കു വേണ്ടി മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി. അമ്മയ്ക്കായി ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു. വീട് അലങ്കരിക്കുന്നതിനെ കുറിച്ചു അദ്ദേഹം എന്നോടു ചോദിച്ചിരുന്നു. ഞങ്ങൾ വളരെ ആവേശത്തിലായിരുന്നു. ആ വീടിന്റെ ഗൃഹപ്രവേശത്തെ കുറിച്ചും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ മുൻഭാര്യയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, എത്ര വേഗത്തിലാണ് ആ വീട്ടിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി അവർ കൈവശപ്പെടുത്തിയത്. അദ്ദേഹത്തെ പുറത്താക്കി അവർ വിഡിയോ എടുത്തിരിക്കുന്നു. എന്തുകഷ്ടമാണ്. എനിക്കു കരച്ചിൽ വരുന്നു. അഭിനയത്തിൽ നിന്ന് പണം സമ്പാദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഭിനേതാക്കൾ കഠിനാധ്വാനം ചെയ്താണ് പണം സമ്പാദിക്കുന്നത്. അവർക്ക് എങ്ങനെയാണ് അദ്ദേഹത്തെ പുറത്താക്കി വാതിലടയ്ക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മുൻഭാര്യയെ എത്രയും വേഗം അവിടെ നിന്നും അവരുടെ വീട്ടിലേക്കു മാറ്റണമെന്ന് ഞാൻ അധികാരികളോട് അഭ്യർഥിക്കുകയാണ്.’– കങ്കണ പറഞ്ഞു. 

English Summary: Kangana Ranaut defends Nawazuddin Siddiqui as ex-wife locks him out of the house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS