അമ്മയാണ് ഞങ്ങളുടെ വെളിച്ചം: സുഷമ സ്വരാജിന്റെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി മകൾ

sushama
Image Credit∙ Bansuri Swaraj/Twitter
SHARE

സുഷമ സ്വരാജിന്റെ ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായി മകൾ ബാൻസുരി സ്വരാജ്.  മുൻവർഷങ്ങളിലെ പിറന്നാൾ ദിനത്തിലെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ബാൻസുരി അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. അമ്മയുടെ മരണമുണ്ടാക്കിയ ശൂന്യതയെ കുറിച്ചും ബാൻസുരി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.  

‘അമ്മേ, ഈ ജന്മദിനത്തിലും അഭിനന്ദനങ്ങൾ. എത്രത്തോളം അമ്മയെ മിസ് ചെയ്യുന്നു എന്നത് വാക്കുകളിലൂടെ പറയാൻ സാധിക്കില്ല. അമ്മയുടെ ചേർത്തുനിർത്തൽ. അനുഗ്രഹങ്ങൾ, സംസ്കാരം, വിദ്യാഭ്യാസം എല്ലാമാണ് എന്റെ വഴിതെളിച്ചത്. ജന്മദിനാശംസകൾ.’– എന്നകുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. സുഷമ സ്വരാജ് കേക്ക് മുറിക്കുന്നതാണ് വിഡിയോ. 

ചിത്രത്തിനു താഴെ സുഷമ സ്വരാജിനെ ഓർമിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. ‘ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടാകും. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രഭാഷകയാണ്. യഥാർഥ ഇന്ത്യക്കാരി.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘നല്ല ആത്മാവുള്ള മികച്ച ഭരണാധികാരി.  അമ്മയെ പോലെയുള്ള അവരുടെ പെരുമാറ്റമാണ് നമ്മളെ എല്ലാ കാര്യങ്ങളിലും  വിജയികളാക്കിയത്. സ്വർഗത്തിൽ അവർക്ക് ഏറ്റവും മികച്ച സ്്ഥാനം തന്നെയായിരിക്കും ലഭിച്ചിരിക്കുന്നത്.’– എന്ന രീതിയിലും കമന്റ് എത്തി. 

സുഷമ സ്വരാജിന്റെ ഭർത്താവ് സ്വരാജ് കൗശലും സുഷയ്ക്ക് ജന്മദിനാശംസകൾ നേർന്നു. ‘നിന്റെ ജന്മദിനത്തിൽ ഞാൻ നിന്നെ ഓർക്കുന്നു.’ എന്ന കുറിപ്പോടെ സുഷമയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 2019 ഓഗസ്റ്റ്9നാണ് സുഷമ മരിച്ചത്. 

English Summary: Sushma Swaraj's Daughter Bansuri Remembers Her Mother On Birth Anniversary. See Post

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA