സ്പർശിക്കാതെ ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസിലേക്ക് ബോൾ മാറ്റി ഫിസിക്സ് ടീച്ചർ; അമ്പരപ്പോടെ മകൻ
Mail This Article
പലതരത്തിലുള്ള വിഡിയോകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഫൂട്ബോളറായ മകനും ഫിസിക്സ് ടീച്ചറായ അമ്മയും തമ്മിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫിസിക്സ് ടീച്ചറായ അമ്മയോട് ഒരുഗ്ലാസിലെ ബോൾ കൈകൊണ്ട് സ്പർശിക്കാതെ തൊട്ടടുത്ത ഗ്ലാസിലേക്കു മാറ്റാൻ കഴിയുമോ എന്നു ചോദിക്കുകയാണ് മകൻ. മകൻ നൽകിയ ടാസ്ക് അനായാസേന പരിഹരിക്കുകയാണ് അമ്മ.
ചെന്നൈ റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജരായ ആനന്ദ് രുപനഗുഡിയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ‘മകൻ സോക്കർ പ്ലേയറാണ്. അമ്മയാകട്ടെ ഫിസിക്സ് ടീച്ചറും. ഒരു ഗ്ലാസിൽ നിന്ന് അടുത്തഗ്ലാസിലെക്ക് കയ്യിലെടുക്കാതെ ബോൾ മാറ്റാൻ സാധിക്കുമോ എന്ന് മകൻ അമ്മയോട് മകൻ ചോദിച്ചു. പക്ഷേ, ഫിസിക്സ് വിജയിച്ചു. ഈ അമ്മ എന്താണ് ചെയ്തതെന്നു നോക്കൂ’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. അമ്മ ബോൾ മാറ്റുന്നതു കണ്ട് അമ്പരപ്പോടെ നോക്കുന്ന മകനെയും വിഡിയോയിൽ കാണാം
ട്വിറ്ററിൽ പങ്കുവച്ചു നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ അമ്മയുടെ അറിവിനെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഫിസിക്സിൽ ജ്ഞാനമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ലോകത്തെ മറ്റൊരു രീതിയിൽ നോക്കി കാണാം.’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘അമ്മ അമ്മയാണ്. അവരെ തോൽപിക്കാൻ നിങ്ങൾക്കു കഴിയില്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഇതാണ് യഥാർഥത്തിൽ തഗ് ലൈഫ്’ എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Woman, Physics Teacher, Beating Son In His Own Game