ADVERTISEMENT

താരങ്ങളെ കാണുമ്പോൾ ആരാധകർ അടുത്തെത്തി ഫോട്ടോയും വി‍‍ഡിയോയും പകർത്തുന്നത് സർവസാധാരണമാണ്. എന്നാൽ ചിലപ്പോൾ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇത് മാറും. അത്തരത്തിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചു പറയുകയാണ് ബോളിവുഡ് താരം കരീന കപൂർ. കുട്ടികളുടെ ചിത്രം പകർത്തുന്നതിനോട് തനിക്കും ജീവിത പങ്കാളി സെയ്ഫ് അലിഖാനും യോജിപ്പില്ലെന്നു താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പലപ്പോഴും താന്‍ ആരാധകര്‍ക്കു മുന്‍പിൽ പോസ് ചെയ്യാറുണ്ടെന്നും ഒരു പാപ്പരാസി സംസ്കാരത്തെ ഉൾക്കൊണ്ടു തന്നെയാണ് അതെന്നും താരം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

 

പാപ്പരാസികളെ തൃപ്തിപ്പെടുത്തുന്ന തന്റെ രീതികളോട് സെയ്ഫ് അലിഖാന് യാതൊരു യോജിപ്പും ഇല്ല. ഒരിക്കൽ അദ്ദേഹം പരസ്യമായി തന്നെ ഇതിലെ അതൃപ്തി പ്രകടമാക്കിയെന്നും കരീന പറഞ്ഞു. അടുത്തിടെ ഫോട്ടോ എടുക്കുന്നതിനായി പിന്തുടർന്നവരോട് സെയ്ഫ് അലിഖാൻ ക്ഷുഭിതനായി. ‘ഞാൻ യാതൊരുവിധത്തിലുള്ള നിയന്ത്രണ രേഖയും ആർക്കും ഏർപ്പെടുത്തിയിട്ടില്ല. അവര്‍ ഫോട്ടോയോ വിഡിയോയോ എടുക്കട്ടെ. എനിക്കതിൽ പ്രശ്നമില്ല. പക്ഷേ, കുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല. അവരുടെ സ്വകാര്യത നഷ്ടപ്പെടുന്ന രീതിയിലുള്ള ഇടപെടലുകളോടു യോജിക്കാനാകില്ല. ഞാനും സെയ്ഫും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.’– കരീന പറഞ്ഞു. 

 

‘ഒരിക്കല്‍ സെയ്ഫ് എന്നോട് പറഞ്ഞു. നീ പോസ് ചെയ്യാറുണ്ട്. ഞാനും. നമ്മൾ ഇരുവരും ഒരുമിച്ചു പോസ് ചെയ്യാറുണ്ട്. നടന്നു പോകുന്നതിനിടെ സെയ്ഫ് വളരെ ശാന്തമായാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇടയ്ക്ക് അദ്ദേഹം ചോദിച്ചു. ഇപ്പോൾ നീ എന്തിനാണ് പോസ് ചെയ്തത്? അത് ഞാനല്ലേ! സാരമില്ല. എന്നായിരുന്നു എന്റെ മറുപടി.’– കരീന വ്യക്തമാക്കി. അടുത്തിടെ കരീനയ്ക്കൊപ്പം വരുമ്പോൾ സെയ്ഫ് ഫൊട്ടോഗ്രാഫർമാരോട് ക്ഷുഭിതനാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘എങ്കിൽ ഞങ്ങളുടെ കിടപ്പുമുറിയിലേക്കു കൂടി ക്യാമറ കൊണ്ടു വരൂ’ എന്നായിരുന്നു അന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞത്. സെയ്ഫിന്റെ പ്രതികരണത്തിനെതിരെ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായി.

English Summary: Kareena Kapoor reveals Saif Ali Khan tells her 'why are you posing' when she gets clicked by paparazzi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT