പ്രായമായ ഭാര്യയെ സുരക്ഷിതമായ ഇടത്തിലേക്കു മാറ്റുന്ന ഭർത്താവ്: ഹൃദ്യമായി വിഡിയോ

elderly-woamn
Screen Grab From Video∙ jenifarrrrahman/ Instagram
SHARE

കുറച്ചുകാലം മാത്രം നീണ്ടു നിൽക്കുന്ന സിറ്റുവേഷൻഷിപ്പുകളുടെ കാലത്ത് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കവരുകയാണ് ഒരു വിഡിയോ. യഥാർഥ സ്നേഹം എന്താണെന്ന് ഓർമിപ്പിക്കുകയാണ് ഈ വൃദ്ധദമ്പതികൾ. പലപ്പോഴും കൂടെയുള്ളവരെ പരിഗണിക്കാൻ മിക്കവരും മറന്നുപോകാറുണ്ട്. എന്നാൽ എത്രകാലം കഴിഞ്ഞാലും സ്നേഹത്തിൽ അല്‍പം പോലും മങ്ങലേൽക്കാതെ പരസ്പരം താങ്ങാകുന്ന മനുഷ്യരുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ചെറിയ ഒരു സ്പർശനത്തിലൂടെ പോലും മറ്റുള്ളവരെ പരിഗണിക്കുക എന്നത് വലിയ കാര്യമാണ്. റോഡിലൂടെ നടന്നു പോകുന്ന വൃദ്ധ ദമ്പതികളാണു വിഡിയോയിലുള്ളത്. നടന്നു പോകുന്നതിനിടെ റോഡിന്റെ പ്രായമായ പുരുഷൻ തന്റെ ജീവിത പങ്കാളിയെ സുരക്ഷിതമായ ഭാഗത്തേക്കു മാറ്റുന്നുണ്ട്. തുടർന്ന് ഇരുവരും കൈചേർത്തു പിടിച്ചു നടന്നു പോകുന്നതും വിഡിയോയിൽ കാണാം. അദ്ദേഹം ചെയ്യുന്നത് ചെറിയകാര്യമാണെന്നും അതിലെ സ്നേഹം പ്രകടമാണ്. 

സോഷ്യൽ മീഡിയയിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ദമ്പതികളുടെ സ്നേഹത്തെ പ്രകീർത്തിക്കുന്നതായിരുന്നു ഭൂരിഭാഗം കമന്റുകളും. ഈ ക്ലിപ്പ് എത്ര മനോഹരമാണെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. ദമ്പതികള്‍ തമ്മിലുള്ള അടുപ്പം ഈ വിഡിയോയിൽ വ്യക്തമാണ്. എന്ന രീതിയിലുള്ള കമന്റുകളും എത്തി. 

English Summary: Elderly man’s adorable gesture for his wife will make you believe in love again. Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS