അജയിനെ കണ്ടപ്പോൾ യാതൊരു താത്പര്യവും തോന്നിയില്ല: പ്രണയത്തെ കുറിച്ച് കജോൾ

kajol-ajay
Image Credit∙ ajaydevganfans09/ Instagram
SHARE

24വർഷങ്ങൾക്കു മുൻപായിരുന്നു ബോളിവുഡ് താരങ്ങളായ കജോളും അജയ് ദേവ്ഗണും തമ്മിലുള്ള വിവാഹം. അത് ഒരു പ്രണയവിവാഹമായിരുന്നെങ്കിലും ഇപ്പോൾ ആ പ്രണയത്തെ കുറിച്ചു തുറന്നു പറയുകയാണ് കജോൾ. ആദ്യകാഴ്ചയിൽ തനിക്കു അജയിനോടു പ്രണയം തോന്നിയില്ലെന്നു കജോൾ പറഞ്ഞു. 90കളില്‍ അജയിനെ കാണുമ്പോൾ തനിക്ക് യാതൊരു തരത്തിലുള്ള ആകർഷണവും തോന്നിയിരുന്നില്ലെന്നും താരം വ്യക്തമാക്കി. അജയ് ദേവ്ഗണിന്റെ 51–ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഹൽചുൽ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അജയിനെ ആദ്യമായി കാണുന്നത്. ഒരുമിച്ചുള്ള ആദ്യത്തെ ദിവസമായിരുന്നു അത്. ആ നിൽക്കുന്നതാണ് ചിത്രത്തിലെ നായകനെന്ന് നിര്‍മാതാവ് എന്നോടു പറഞ്ഞു. അദ്ദേഹം അപ്പോൾ അവിടെയുള്ള ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. ശരിക്കും? അദ്ദേഹമാണോ നായകൻ?  എന്ന് ഞാൻ നിർമാതാവിനോടു ചോദിച്ചു. അന്ന് 19 വയസായിരുന്നു പ്രായം. സെറ്റിൽ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്കു പോകുന്നത് ഞാൻ കണ്ടു. പക്ഷേ, ജീവിതത്തിൽ എനിക്കേറ്റവും വിലപ്പെട്ട ഒരാളായി അദ്ദേഹം മാറുമെന്ന് ആ നിമിഷത്തിൽ ഞാൻ ചിന്തിച്ചിരുന്നില്ല.’– കജോൾ പറഞ്ഞു. 

പിന്നീട് അജയിനു തന്നോട് എന്തോ പറയാനുള്ളതായി തനിക്കു തോന്നിയിരുന്നതായും കജോൾ പറഞ്ഞു. ‘ഞങ്ങൾ സുഹൃത്തുക്കളായി. ഞാൻ ധാരാളം കാര്യങ്ങൾ സംസാരിക്കും. അജയ് കേട്ടുകൊണ്ടിരിക്കും.’– കജോൾ പറഞ്ഞു. കജോളിനൊത്തുള്ള സൗഹൃദത്തെയും പ്രണയത്തെയും കുറിച്ച് അജയ് ദേവഗൺ പറഞ്ഞത് ഇങ്ങനെയാണ്. ‘കജോൾ ഒരുപാട് സംസാരിക്കുമായിരുന്നു. ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കും. പക്ഷേ, ചിലപ്പോഴൊക്കെ ഞാൻ കേൾക്കാറില്ല.’1999ലായിരുന്നു അജയ് ദേവ്ഗണും കജോളും തമ്മിലുള്ള വിവാഹം. 2003ൽ മകൾ നൈസ ജനിച്ചു. 2010ൽ ആൺകുട്ടിയും ജനിച്ചു. 

English Summary: Kajol revealed she wasn't impressed with Ajay Devgn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS