‘ഞാൻ നിന്നെ സ്നേഹിക്കുന്നു’, കമ്പനി മീറ്റിങ്ങിനിടെ മകന് അമ്മയുടെ വാട്സാപ് സന്ദേശം

motherson-chat
Image Credit∙ Rishik Suri/ Twitter
SHARE

പരസ്പരമുള്ള സ്നേഹത്തിന്റെ ഹൃദ്യമായ പലവാർത്തകളും സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അത്തരത്തിൽ അമ്മയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും ആയിരിക്കും അമ്മമാർ എപ്പോഴും ചിന്തിക്കുന്നത്. അമ്മമാരുടെ സ്നേഹത്തിന് അതിർ വരമ്പുകളില്ലെന്ന് പറയുന്നത് ശരിയാണെന്ന് തെളിയിക്കുകയാണ് മീറ്റിങ്ങിനിടെ ഒരു അമ്മ മകന് അയച്ച സന്ദേശം. 

ജോലിസ്ഥലത്ത് ഒരു മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു മകൻ. അപ്പോഴാണ് അമ്മയുടെ സ്നേഹനിർഭരമായ സന്ദേശം എത്തുന്നത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു.’– എന്നാണ് സ്നേഹനിർഭരമായി അമ്മ കുറിക്കുന്നത്. റിഷിക് സൂരി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘എന്റെ അമ്മയോട് ഒത്തിരി സ്നേഹം.’– എന്ന കുറിപ്പോടെയാണ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. 

റിഷിക് പങ്കുവച്ച സ്ക്രീൻഷോട്ടിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘അമ്മ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കട്ടെ.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘എത്ര മനോഹരം’ എന്ന രീതിയിലും പലരുടെയും കമന്റുകൾ എത്തി. ‘നിങ്ങൾക്കു ലഭിച്ച ഭാഗ്യമാണ് ഈ അമ്മ’– എന്നും നിരവധി കമന്റുകൾ എത്തി. 

English Summary: This man's mother had the sweetest thing to say while he was in a meeting.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS