അടി എന്ന് പറഞ്ഞാൽ ഇതാണ്! വിവാഹവേദിയിൽ പൊതിരെ തല്ലി വധുവും വരനും- വിഡിയോ

bride-groom
Screen Grab From Video∙ Ghar Ke Kalesh/ Twitter
SHARE

വിവാഹദിനം ആഘോഷമാക്കാനാണ് പലപ്പോഴും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് വിഡിയോയിലുള്ളത്. ട്വിറ്ററിൽ എത്തിയതോടെ വിഡിയോ വൈറലാകുകയായിരുന്നു. 27 സെക്കന്റാണ് വിഡിയോയുടെ ദൈർഘ്യം. നേരത്തെ സോഷ്യൽ മീഡിയയിലെത്തിയ വിഡിയോ ഇപ്പോൾ വീണ്ടും തരംഗമാകുകയാണ്

@gharkekalesh എന്ന ട്വിറ്റർ അക്കൗണ്ടിലെത്തിയ വിഡിയോ ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു. ‘വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ചടങ്ങുകൾക്കിടെ വരൻ വധുവിന്റെ വായിൽ മധുരം വച്ചു നൽകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. മധുരം വരന്റെ കൈയിൽ നിന്നും സ്വീകരിക്കാൻ മടിച്ച് വധു തല പിന്നോട്ട് വലിച്ചു. അത് ഇഷ്ടപ്പെടാതെ വന്ന വരൻ വധുവിന്റെ വായിൽ ബലം പ്രയോഗിച്ച് മധുരം വെക്കാൻ ശ്രമിക്കുന്നു. ഇതോടെ ദേഷ്യം കയറിയ വധു വരന്റെ കൈ തട്ടി മാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്തു. 

തുടർന്ന് സകല നിയന്ത്രണവും വിട്ട വരൻ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വധു വിട്ടു കൊടുക്കാൻ തയാറായില്ല. വരനെ തള്ളി നിലത്തിട്ടു. ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ പരസ്പരം അടികൂടുകയായിരുന്നു അവർ. ഏതാനും ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നടന്ന വിവാഹത്തിൽ വരന്റെ ബന്ധുക്കൾക്കു ഭക്ഷണം ലഭിക്കാത്തതിന്റെ പേരിലും വലിയ വഴക്കുണ്ടായി. 

English Summary:  Wedding Stage, Bride And Groom Shower Each Other With Slaps

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS