ADVERTISEMENT

വിവാഹ ചടങ്ങിനിടെ വരന്റെ ഷൂ കൈക്കലാക്കി ‘മണിഹീസ്റ്റ്’ വേഷധാരി. പാട്ടും നൃത്തവും തമാശയുമെല്ലാം ഭാഗമായ വിവാഹ ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാകിസ്ഥാനി വധു ‘ജൂട്ടാ ചുപായി’ എന്ന ചടങ്ങിന്റെ ഭാഗമായി നടത്തിയ വ്യത്യസ്തമായ ആചാരമാണ് വിഡിയോയിൽ. വരന്റെ ചെരിപ്പ് വധുവിന്റെ സഹോദരി ഒളിപ്പിച്ചു വയ്ക്കുകയും പണം നൽകിയാൽ തിരിച്ചു തരാമെന്ന് പറയുകയും ചെയ്യുന്ന ഒരു തമാശക്കളിയാണിത്. ‘മണിഹീസ്റ്റി’ലെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് വരനിൽ നിന്ന് പണം വാങ്ങുന്നതിനായി അവളുടെ സഹോദരനെയാണ് വധു ഈ ചടങ്ങിന്റെ ഭാഗമാക്കുന്നത്.

മുടിയിൽ കുത്തിപ്പിടിച്ച് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; സാരിയാണ് പ്രശ്നം!

വധു വരദ സിക്കന്തർ തന്നെയാണ് ചടങ്ങിന്റെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘എന്റെ വിവാഹത്തിലെ ഈ ചടങ്ങ് വ്യത്യസ്തമാക്കണമെന്ന് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞാനും സഹോദരിയും ചേർന്ന് ഞങ്ങളുടെ സഹോദരനെ ‘മണി ഹീസ്റ്റി’ലെ വേഷം കെട്ടിച്ചു. ഇതിനായി ആമസോണിൽ നിന്ന് പ്രത്യേക കോസ്റ്റ്യൂമും വാങ്ങിയിരുന്നു. ഞങ്ങളുടെ ഒരു കസിനാണ് ബാക്കി പരിശീലനമെല്ലാം നൽകിയത്. വിവാഹത്തിനെത്തിയവരെല്ലാം ഇത് ആസ്വദിച്ചു.’– എന്ന കുറിപ്പോടെയാണ് വധു വിഡിയോ പങ്കുവച്ചത്. 

‘ജൂട്ടാചുപായി എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. പക്ഷേ, ഈ മണിഹീസ്റ്റിനെ നോക്കൂ.’ എന്ന് വിഡിയോയിൽ എഴുതിയിട്ടുണ്ട്. മണി ഹീസ്റ്റിന്റെ വസ്ത്രവും മുഖംമൂടിയും ധരിച്ച് വിവാഹം നടക്കുന്ന ഹാളിലേക്കു വധുവിന്റെ സഹോദരൻ കയറി വരുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. വിവാഹവേദിയിലേക്ക് ഓടിയെത്തുന്ന വധുവിന്റെ സഹോദരന്റെ വരന്റെ ഷൂ അഴിച്ചു വാങ്ങി. അപ്പോഴേക്കും കാണികളിൽ പലരും അവിടെയെത്തി വധുവിന്റെ സഹോദരനൊപ്പം നൃത്തം ആരംഭിച്ചു. സോഷ്യൽ മീഡിയയിലെത്തി ദിവസങ്ങൾക്കകം  വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 

‘ഇത് വളരെ തമാശയായി തോന്നുന്നു. ഈ ചടങ്ങൾ തികച്ചു വ്യത്യസ്തമാക്കി.’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഈ  ആശയം ഗംഭീരമായി.’– എന്നും ചിലർ കമന്റ് ചെയ്തു. വിവാഹത്തിന് ഈ ആശയം പരീക്ഷിക്കുമെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 

English Summary: Pakistani Bride's Brother Gives 'Money Heist' Twist To 'Joota Chupai' Ritual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com