തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് കുഞ്ഞിനു ജന്മംനൽകി പ്രധാനമന്ത്രി സ്ഥാനാർഥി; അപൂർവ സംഭവമെന്ന് ലോകം

thailan-pm
Image Credit∙ ingshin21/ Instagram
SHARE

തിരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടാഴ്ച മുൻപ് കുഞ്ഞിനു ജന്മം നൽകി തായ്‌ലൻഡിലെ പ്രധാനമന്ത്രി സ്ഥാനാർഥി. 36കാരിയായ പെതോങ്ടൺ ഷിനാവത്രയാണ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുഞ്ഞിനു ജന്മം നൽകിയത്. ഫ്യൂതായ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. 

തായ്‌ലാൻഡ് മുൻപ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് പെതോങ്ടൺ ഷിനവത്ര. പെതോങ്ടണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയത്തിലെ പാരമ്പര്യവും പാർട്ടി പിൻബലവുമാണ് ഇതിനുള്ള പ്രധാനകാരണങ്ങൾ. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് വരെ ഇവര്‍ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. 

‘ഹലോ, എന്റെ പേര് ഫ്രിതാസിൻ സുക്സാവന്ത്. എന്നെ വിളിക്കുന്ന പേര് താസിൻ. നിങ്ങളുെട എല്ലാ പിന്തുണയ്ക്കും നന്ദി. മാധ്യമസഹോദരങ്ങളെ കാണാൻ കുറച്ചു ദിവസങ്ങൾക്കകം അമ്മ എത്തും.’– എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമാകുമെന്ന് കുഞ്ഞിനു ജന്മം നൽകിയ ശേഷം  പങ്കുവച്ച വിഡിയോയിലൂടെ പെതോങ്ടൺ വ്യക്തമാക്കി. 

English Summary: Thailand PM Candidate Paetongtarn Shinawatra Gives Birth Two Weeks Before Elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS