കുടുംബത്തിലെ എല്ലാവരുടെയും ജനനം ഒരേ തീയതിയിൽ; ഈ അദ്‌ഭുതത്തിനു ലോകറെക്കോർഡ്

pakistan-family
Image Credit: guinnessworldrecords.com
SHARE

പാകിസ്ഥാനിലെ ഈ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ട്. ഒൻപത് പേർ അടങ്ങുന്ന ഈ വലിയ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമാണ്, ഓഗസ്റ്റ് 1. കേൾക്കുമ്പോൾ തന്നെ ഇതെന്ത് അദ്‌ഭുതമെന്ന് തോന്നുന്നില്ലേ? എന്നാൽ ഈ കുടുംബം ഇതേ കാരണത്താൽ ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 

പാകിസ്ഥാനിലെ അമീർ അലിക്കും ഭാര്യ ഖദീജയ്ക്കും 19നും 30നും ഇടയിൽ പ്രായമുള്ള ഏഴ് മക്കളാണുള്ളത്. സിന്ധു, ഇരട്ടപെൺകുട്ടികളായ സോസിയും സപ്നയും, ആമിർ, അംബർ. ഇരട്ട ആൺകുട്ടികളായ അമ്മർ, അഹ്മർ എന്നിവരാണ് മക്കൾ. എല്ലാവരും ജനിച്ചത് ഓഗസ്റ്റ് 1ന്. ഒരേ ദിവസത്തിൽ ജനിച്ച ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം എന്നതിനുള്ള ഗിന്നസ് ലോകറെക്കോർഡും ഇവർക്കു കിട്ടി. 

pakistan-family-birthday
Image Credit:guinnessworldrecords

അമീറിനും ഖദീജയ്ക്കും ഓഗസ്റ്റ് 1 എന്ന തീയതി കുറച്ചുകൂടി സ്പെഷലാണ്. അന്നാണ് അവരുടെ വിവാഹ വാർഷികവും. ഇരുവരും 1991ലെ പിറന്നാൾ ദിവസമാണ് ഇവർ വിവാഹിതരായത്. കൃത്യം ഒരു വർഷം ആയപ്പോൾ ആദ്യത്തെ കുഞ്ഞും പിറന്നു.

Read also: പരീക്ഷയെഴുതുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ ആറ് മാസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിനു കൂട്ടായി പൊലീസും

പിറന്നാൾ ദിവസം തന്നെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ സന്തോഷവും അതിശയവും തോന്നിയെന്നും പിന്നീടും കുട്ടികൾ അതേ ദിനത്തിൽ ജനിച്ചത് ദൈവം തന്ന സമ്മാനമാണെന്നും ഇവർ പറയുന്നു. ഏഴ് കുട്ടികളുടേതും സാധാരണ പ്രസവമായിരുന്നു. ഒരേദിവസം ജനിച്ച ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും ഇതേ കുടുംബത്തിലെ കുട്ടികൾക്കാണ്.

Read also: പ്രായമായ അമ്മ ഇപ്പോഴും കിടക്ക വിരിച്ചുതരുന്നു; അത് വീട്ടമ്മയുടെ ധർമ്മമെന്ന് മകൻ, ഇന്റർനെറ്റിൽ ആക്ഷേപം

Content Summary: Family Hold World Record for being born on same date

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS