ഡേറ്റ് ചെയ്യുമ്പോൾ പങ്കാളിയുടെ ഈ സ്വഭാവങ്ങൾ ശ്രദ്ധിക്കാം, ജീവിതം ഹാപ്പിയാക്കാം

899640860
Representative image. Photo Credit: triloks/istockphoto.com
SHARE

ഡേറ്റിങ് കാലം മനോഹരമാണ്. പുതിയൊരാളെ അറിയാനും ഇഷ്ടപ്പെടാനും കഴിയുന്ന എക്സൈറ്റിങ് ആയ നാളുകൾ. എന്നാൽ തുടക്കകാലത്തു തന്നെ ചില കാര്യങ്ങളിൽ ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലതല്ലേ? പിന്നീടുള്ള ദിവസങ്ങൾ കൂടുതൽ മനോഹരമാക്കാനും ഇത് സഹായിക്കും.

സത്യസന്ധതയും വിശ്വാസവും

കള്ളം പറയുകയും നിങ്ങളെ സത്യത്തിൽ നിന്നും അകറ്റി നിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളോ നിങ്ങളുടെ പങ്കാളി? എന്നാൽ അതിൽ അപകടമുണ്ട്. കള്ളങ്ങൾ കൊണ്ട് കെട്ടിപ്പടുക്കുന്ന ബന്ധത്തിന് അൽപ്പായുസ്സ് മാത്രമേ ഉണ്ടാവുകയുള്ളു. പലപ്പോഴും മാനസികമായി നിങ്ങൾക്ക് മുറിവേൽക്കാനും സാധ്യതയുണ്ട്. വിശ്വാസമുള്ളതും  സത്യസന്ധവുമായ ഒരു ബന്ധം ആഗ്രഹിക്കുന്നവർ പങ്കാളിയാക്കുന്നയാളിന്റെ സ്വഭാവം നന്നായി മനസ്സിലാക്കാൻ ശ്രമിക്കണം. അനാവശ്യ തർക്കങ്ങളും, സംശയവും ഉണ്ടെങ്കിൽ ജീവിതത്തിൽ സമാധാനം ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

malayalam-story-autograph
Representative image. Photo Credit: Deagreez/istockphoto.com

ദയയും ബഹുമാനവും

പരസ്പര ബഹുമാനവും ദയയോടുള്ള പെരുമാറ്റവും ഏതു ബന്ധവും ദൃഢമാക്കും. നിങ്ങളുടെ ഫീലിങ്സിനെ മാനിക്കുകയും പ്രാധാന്യം തരികയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. ബുദ്ധിമുട്ടുകളോ സന്തോഷങ്ങളോ പങ്കുവെക്കുമ്പോൾ ഒട്ടും മൈൻഡ് ചെയ്യാതെ ഇരിക്കുന്ന ഒരാളെ എത്ര നാൾ കൂടെക്കൂട്ടുവാൻ സാധിക്കുമെന്ന് ഓർക്കുക. 

സെൻസ് ഓഫ് ഹ്യൂമർ

ജീവിത കാലം മുഴുവൻ മുന്നോട്ട് പോകുമ്പോൾ അൽപ്പം കളിയും ചിരിയുമൊക്കെ വേണ്ടേ? എല്ലാക്കാര്യത്തെയും തമാശയാക്കി കാണുന്ന ഒരാളെ പങ്കാളിയാക്കണമെന്നല്ല അർഥം. പലപ്പോഴും ബുദ്ധിമുട്ടുകളെ മറികടക്കാനും കണ്ണീരു മാറ്റാനും തമാശകൾക്ക് പറ്റും. അങ്ങനെയുള്ളപ്പോൾ തമാശ പറയുന്ന ഒരാൾ ഒപ്പമുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതല്ലേ?

ജീവിതരീതി

അലസമായ ജീവിതരീതികളോടു കൂടിയ ഒരാളെ കൂടെക്കൂട്ടാൻ ആരും ആഗ്രഹിക്കില്ലല്ലോ. സ്വന്തം ജീവിതത്തോടു സാമ്യമുള്ള ജീവിതരീതിയുള്ള വ്യക്തിയെ ആണ് ലഭിക്കുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പം. എല്ലാ കാര്യങ്ങളും പിന്നെ ചെയ്യാമെന്നു പറഞ്ഞു മാറ്റിവെയ്ക്കുകയും, പണിയെടുക്കാതെ ഇരിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ജീവിതം എന്തു ബുദ്ധിമുട്ടാകും.

ഇത്തരം ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ ഒരുപക്ഷേ വലിയ വിഷമങ്ങൾ ഒഴിവാകുകയും സന്തോഷങ്ങൾ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യും.

Content Summary: Tips for Healthy Relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS