മകൻ പൈലറ്റ്, അമ്മ ഫ്ലൈറ്റ് അറ്റൻഡന്റ്; സർപ്രൈസ് അനൗൺസ്മെന്റ് കേട്ട് അമ്പരന്ന് അമ്മ, കയ്യടിച്ച് യാത്രക്കാർ

pilot-son-and-flight-attendant-mother
Image Credit:instagram/united
SHARE

മാതാപിതാക്കളോടൊപ്പം ജോലി ചെയ്യാൻ പറ്റുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കുമല്ലേ. വളർത്തി വലുതാക്കുകയും നല്ലൊരു കരിയറിൽ കൊണ്ടെത്തിക്കുകയും ചെയ്ത അമ്മയോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യം തന്നെയാണ്.  അത്തരത്തിലൊരു ഭാഗ്യം ലഭിച്ച മകന്റെ സന്തോഷം സോഷ്യൽ മീഡിയയില്‍ വൈറലായി. 

യുണൈറ്റഡ് എയർലൈൻസ് പൈലറ്റ് കോൾ ഡോസ് ആണ് വിമാനത്തിനുള്ളിൽ വച്ച് ഒരു സ്പെഷൽ അനൗൺസ്മെന്റ് നടത്തിയത്. തന്റെ അമ്മ ആദ്യമായി തനിക്കൊപ്പം ജോലി ചെയ്യുന്നതിന്റെ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചത്. ഈ വിമാനത്തിനലെ ഫ്ലൈറ്റ് അറ്റന്റൻഡുമാരിൽ ഒരാൾ വളരെ സ്പെഷലാണെന്നും അത് തന്റെ അമ്മയാണെന്നുമാണ് മകൻ യാത്രക്കാരോടായി പറഞ്ഞത്. ഇതു കേട്ടതും യാത്രക്കാർ കയ്യടിക്കാൻ ആരംഭിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് അമ്മയാണെന്നും കരിയറിലും അങ്ങനെ തന്നെയാണെന്നും പൈലറ്റ് പറഞ്ഞു. 'അഭിമാനത്തിലും ആവേശത്തിലുമാണ് ഞാനിപ്പോൾ. കാരണം ആദ്യമായാണ് ഞങ്ങൾക്ക് ഒരുമിച്ച് പറക്കാനുള്ള അവസരം ലഭിച്ചത്.' തൊട്ടടുത്ത് പുഞ്ചിരിയുമായി നിന്ന അമ്മയുടെ കൈ പിടിച്ചുയർത്തി എല്ലാവര്‍ക്കും അമ്മയെ പരിചയപ്പെടുത്തുകയും ചെയ്തു.

Read also: നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്; പൊട്ടിക്കരഞ്ഞ് അമ്മയും പെങ്ങളും, വിഡിയോ കണ്ട് കരഞ്ഞുപോയെന്ന് കമന്റുകൾ

കൈയ്യടിച്ചും ആരവങ്ങളുയർത്തിയുമാണ് യാത്രക്കാർ ഇരുവർക്കും ആശംസകൾ അറിയിച്ചത്. 

യുണൈറ്റഡ് എയർലൈൻസ് ആണ് ഈ വൈകാരിക നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ആശംസകൾ ആറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മക്കളുടെ ജീവിതത്തിൽ ഏറ്റവും വലിയ പങ്ക് അമ്മമാർക്കാണെന്നും ആ അമ്മയോടൊപ്പം പറക്കാനായത് അഭിമാനകരമെന്നുമാണ് കമന്റുകൾ പറയുന്നത്. 

Read also: സാരി അണിയിക്കാൻ‍ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ

Content Summary: pilot son surprises flight attendand mom by introducing her to the passengers 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS