Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലിടങ്ങളിൽ ആണിനും പെണ്ണിനും രണ്ടു നീതിയോ?

lalitha-wcc

സ്ത്രീകൾ ഇടപെടുന്ന ക്യാംപെയിനുകൾ അത്ര ചെറുതല്ലെന്ന് ഇക്കഴിഞ്ഞ നാളുകളിൽ മാധ്യമങ്ങളും സമൂഹവും കണ്ടുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ ഒരു സ്ത്രീ സമൂഹമെന്ന നിലയിൽ സ്ത്രീ വിഷയത്തിൽ ആദ്യം രംഗത്ത് വന്നത് സിനിമയിലെ സ്ത്രീ സംഘടനയായ  ഡബ്ലുസിസി (WCC) തന്നെയാവും. അപവാദങ്ങളും ആരോപണങ്ങളും ഉന്നയിച്ചും ഏറ്റു വാങ്ങിയും അവർ അവരുടെ ഓരോ പടികളും മുന്നോട്ടു കടന്നു കൊണ്ടിരിക്കുകയാണ്.

അപമാനങ്ങൾ ഏറ്റു വാങ്ങിയ ഒരു നടിയ്ക്ക് വേണ്ടിയാണ് ആദ്യം സ്ത്രീകളുടെ സംഘടനായ ഡബ്ലുസിസി (WCC) പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആരോപണ വിധേയനായ നടൻ സിനിമ സംഘടനായ 'അമ്മ'യിൽ നിന്ന് പുറത്താക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി, പിന്നീട് നടന് ജാമ്യം കിട്ടിയപ്പോഴും പുറത്തു വന്നപ്പോഴും സിനിമാ സംഘടന നടന് കുറ്റാരോപിതൻ എന്ന സ്ഥാനം മാത്രം നൽകി പുറത്താക്കിയ നടപടി മരവിപ്പിച്ചു.

ഇതിൽ പ്രതിഷേധിച്ചാണ് റിമാ കല്ലിങ്കൽ, രമ്യ നമ്പീശൻ, തുടങ്ങിയ സിനിമാ താരങ്ങൾ പ്രധാന സംഘടനയിൽ നിന്ന് രാജി വച്ച് പുറത്ത് പോയത്. പിന്നീട് മീറ്റിങ് വിളിക്കുമെന്ന് പറഞ്ഞെങ്കിലും അതെല്ലാം പ്രളയത്തിൽ കലങ്ങിയൊലിച്ച് പോയി. വീണ്ടും മാസങ്ങൾ കഴിയുമ്പോൾ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങുമ്പോൾ കുറ്റാരോപിതനായ നടൻ ഔദ്യോഗികമായി തന്റെ രാജിക്കത്ത് നൽകിയെന്നും അവകാശപ്പെട്ടു. എന്നാൽ സംഘടന ഇതുവരെ ഔദ്യോഗികമായി രാജിസ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ഡബ്ലുസിസി (WCC)  പ്രതിനിധികൾ പത്രസമ്മേളനം നടത്തി തങ്ങൾ നേരിടുന്ന അവഗണനയെക്കുറിച്ച് പരസ്യമായി സംസാരിച്ചു. അതിനെത്തുടർന്ന് 'അമ്മ' സംഘടനയെ പ്രതിനിധീകരിച്ചെന്നതു പോലെ സംഘടനാ ഭാരവാഹിയും ഭാരവാഹി അല്ലാത്ത ഒരു താരവും പത്രസമ്മേളനം വിളിച്ചു കൂട്ടി നടിമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

remya-amma

മലയാളത്തിലെ ഒരു സീനിയർ താരമെന്ന നിലയിലും കേരളം സംഗീത നാടക അക്കാദമിയുടെ ഡയറക്ടർ എന്ന നിലയിലും നടിമാർക്കെതിരെ കെ പി എ സി ലളിത പ്രതികരിച്ച രീതി നിരവധി ട്രോളുകൾക്ക് ഇപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്നു. പണ്ടൊരിക്കൽ അടൂർ ഭാസിയോടൊപ്പം അഭിനയിക്കുമ്പോൾ താൻ നേരിട്ട അപമാനങ്ങൾ ഒരു മാസികയിലൂടെ തുറന്നെഴുതിയ ലളിത, തനിക്കുണ്ടായതു പോലെ സമാനമായ അനുഭവങ്ങൾ സിനിമയിൽ അന്നും ഇന്നും സ്ത്രീകൾ നേരിടുന്നു എന്നതിനെക്കുറിച്ച് നല്ല ബോധ്യവുമുള്ള വ്യക്തിയാണ്.

മലയാള സിനിമ അന്നും ഇന്നും പുരുഷ കേന്ദ്രീകൃതമായ ഭരണ സംവിധാനങ്ങളും ഉത്തരവുകളും നിറഞ്ഞു നിൽക്കുന്ന ഇടമാണെന്നും വ്യക്തിപരമായി മനസ്സിലാക്കുന്ന ആൾ കൂടിയാണ് ലളിത. പക്ഷേ യുവ നടിമാർ അവർ നേരിട്ട അനുഭവങ്ങൾ തുറന്നു പറയുമ്പോൾ എത്ര ലളിതമായാണ് അവർ അതിനെ കൈകാര്യം ചെയ്യുന്നത് എന്നത് അമ്പരപ്പിക്കും. തീർച്ചയായും ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കോടതി ഉത്തരവ് വരും വരെ അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

പക്ഷേ കുറ്റാരോപിതനായ ഒരാൾക്കെതിരെ എന്ന നിലയിൽ മാത്രമല്ല  ഡബ്ലുസിസി (WCC)  നിലപാടുകൾ കടുപ്പിക്കുന്നത്. മലയാള സിനിമയിലെ ആൺ അഹങ്കാരങ്ങൾക്കു നേരെ തന്നെയാണ് ഈ വിഷയത്തിൽ അവർ ഉറച്ച് നിൽക്കുന്നത്. ഇനിയെങ്കിലും തങ്ങൾ അനുഭവിക്കുന്നത് പോലെയൊരു ബുദ്ധിമുട്ട് മറ്റൊരു സ്ത്രീയും സിനിമാ വ്യവസായത്തിൽ നിന്നും അനുഭവിക്കാൻ പാടില്ല, ജോലി ചെയ്യുന്ന അന്തരീക്ഷത്തിൽ പുരുഷൻ ലഭിക്കുന്ന അതേബഹുമാനവും ആദരവും സ്ത്രീയ്ക്കും ലഭിക്കാനുള്ള അർഹതയുണ്ട്, ആ അടിസ്ഥാന പ്രശ്നം തന്നെയാണ് ഡബ്ലുസിസി (WCC )യുടെയും മുന്നിലുള്ളത്.

രണ്ടു നീതിയാണ് 'അമ്മ' സ്ത്രീയ്ക്കും പുരുഷനും സംഘടനയിൽ നൽകുന്നത് എന്നു തന്നെയാണ് നടൻ സിദ്ദിഖിന്റേയും കെ പി എ സി ലളിതയുടെയും വാർത്താസമ്മേളനത്തിൽ നിന്നും പൊതുജനത്തിന് മനസിലാക്കാൻ കഴിയുന്നത്.കുറ്റാരോപിതനായ നടന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇപ്പോഴും മടി കാണിച്ചു നിൽക്കുന്ന സംഘടനയിൽ നിന്ന് തങ്ങൾക്കുണ്ടായ അപമാനത്തെത്തുടർന്ന് രാജി നൽകിയ നടിമാരുടെ അപേക്ഷ എത്ര എളുപ്പത്തിലാണ് അവർ സ്വീകരിച്ചത്.

അവർ തിരികെ വരുന്നത് മാപ്പു പറഞ്ഞു വേണമെന്ന് ലളിതയെ പോലെ ഒരു മുതിർന്ന താരം പറയുമ്പോൾ വർഷങ്ങൾക്ക് മുൻപ് അടൂർ ഭാസിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മറന്ന ഒരു തറവാടി കാരണവത്തിയായി മാത്രം കെപിഎസി  ലളിത മാറിപ്പോയി. പക്ഷേ അവരെ പോലെയുള്ള സ്ത്രീകൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, സമൂഹത്തിലെ പുതിയ സ്ത്രീകൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്, തങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാനും അതിനെ എതിർക്കാനും സ്ത്രീകൾക്ക് ഇന്ന് ചങ്കൂറ്റമുണ്ട്. അതിന്റെ പരിണിതഫലം തന്നെയാണ് ഇപ്പോൾ ഉയരുന്ന മീ ടൂ ക്യാംപെയിനുകളും. 

ഡബ്ലുസിസി (WCC) ഇപ്പോൾ ഒച്ച ഉയർത്തുന്നത് സിനിമ മേഖലയിൽ വരാനാഗ്രഹിക്കുന്ന നാളത്തെ തലമുറയ്ക്കും വേണ്ടിയാണ്. പൊതുബോധം നോക്കുമ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിൽ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവുകളില്ലാതെ ഒന്നിച്ചു പ്രവർത്തിക്കുന്ന മനുഷ്യരെ ഒരുപാട് പേരെ കാണാം. അതുകണ്ടു അതിന്റെ ആനന്ദവും സ്വാതന്ത്ര്യവും അനുഭവിച്ച സ്ത്രീകൾക്ക് അടിമ സമ്പ്രദായം തീരെ സുഖകരമായി ക്കൊള്ളണമെന്നില്ല. പക്ഷേ എന്തും സഹിക്കാൻ തയാറാകുന്ന പലരും ഇനിയും ഗ്ലാമർ ലോകത്തിന്റെ വെളിച്ചത്തിന്റെ പ്രഭയിൽ വെയിലേറ്റ് കരിഞ്ഞു പോകുന്ന ഇയാംപാറ്റകളായി തീർന്നു പോകും. എങ്കിലും സ്വാതന്ത്ര്യം നേടിയ ചില പെണ്ണുങ്ങളുണ്ട്, അവർക്ക് അത് എവിടെ ചെന്നാലും ലഭിക്കണമെന്നും തനിക്ക് പിന്നാലെ വരുന്ന പെണ്ണുങ്ങളും അതേ സ്വാതന്ത്ര്യം അനുഭവിക്കണമെന്നും അവർക്കാഗ്രഹങ്ങളുണ്ടാകും. ഇനിയെങ്കിലും അത്തരമൊരു അവസ്ഥ സിനിമാലോകത്തിലും എത്തേണ്ടതുണ്ടെന്നതാണ് സത്യവും.

മാപ്പു പറയാനോ? ഗോ റ്റു ഹെൽ... എന്നാണു റിമയെപ്പോലുള്ള നടിമാർ തുറന്നടിച്ചത്. മാപ്പു പറയാനുള്ള തെറ്റുകൾ അവർ ചെയ്തില്ല എന്നുറപ്പുള്ള കാലത്തോളം മാപ്പു പറയാൻ അവർ തയാറാകുകയുമില്ല. ആണിനും പെണ്ണിനും രണ്ടു നീതിയെന്നുള്ള വാചകങ്ങൾ ലളിതയും സിദ്ദിഖും ഉറപ്പിക്കുമ്പോൾ ഡബ്ലുസിസി (WCC) അംഗങ്ങളെ മാത്രം ആക്രോശങ്ങൾ കൊണ്ട് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരുടെ ധാർഷ്ട്യവും മറക്കാനാവില്ല. മീ ടൂ ക്യാംപെയിനുകൾ മാധ്യമങ്ങളിലെ പെൺ അവഗണനകളെ കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നടിമാർക്ക് നേരെ ഉയർന്ന ഒച്ചകൾ അമ്പരിപ്പിക്കുന്നതേയില്ല. സിനിമ പോലെ ഗ്ലാമർ നിറഞ്ഞ മാധ്യമ ലോകവും ശുദ്ധിയാക്കലിന്റെ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്.

amma-wcc

ആണും പെണ്ണും എന്ന വേർതിരിക്കലുകളില്ലാതെ "മനുഷ്യൻ" ആയി മാത്രം നിന്നുകൊണ്ട് ജോലി ചെയ്യാനും സൗഹൃദം പങ്കു വയ്ക്കാനും കഴിയുന്ന ഒരു കാലത്തേയ്ക്കാണ് സഞ്ചാരം. അതിന്റെ ആനന്ദം തിരിച്ച മനുഷ്യർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് എത്ര പുകഴ്ത്തിയാലും മതിയാവുകയുമില്ല. പക്ഷേ ഇപ്പോഴും അടുക്കളപ്പുറങ്ങൾ മാത്രമാണ് തങ്ങളുടെ ഇടങ്ങൾ എന്ന് ഒതുങ്ങിക്കൂടുന്ന മറ്റുള്ളവരെയും ആ മറവിൽ നിർത്താൻ ആഗ്രഹിക്കുന്ന ഒരു തലമുറ ഇപ്പോഴും ശബ്ദമുയർത്തി മുന്നിലുണ്ട് എന്നത് തന്നെയാണ് സ്ത്രീകൾക്ക് മുന്നിലെ ഏറ്റവും വലിയ