sections
MORE

ചില കമ്പനികൾ സ്ത്രീകൾക്കു മുൻഗണന നൽകാൻ കാരണം ലിംഗസമത്വമല്ല, പിന്നെയോ?

Some Companies prefer female staff rather male staff
പ്രതീകാത്മക ചിത്രം
SHARE

സ്ത്രീകളേ, നിങ്ങൾ ധൈര്യമായി കയറിവരൂ എന്നുപറഞ്ഞു ക്ഷണിക്കുകയാണു ബഹുരാഷ്ട്ര കമ്പനികൾ. ഇന്ത്യൻ കമ്പനികളിൽ സ്വതന്ത്ര ഡയറക്ടറായ ഒരു വനിതയെ എങ്കിലും നിയമിക്കണമെന്ന നിയമം ഉണ്ടായിട്ടുപോലും അതു നടപ്പാക്കാൻ ‘പാടുപെട്ട’ ഇന്ത്യൻ സ്ഥാപനങ്ങൾ ഇതു കണ്ടുപഠിക്കണം.

വിപണി മൂല്യത്തിൽ മുൻനിരയിൽ നിൽക്കുന്ന 500 കമ്പനികൾ ഇനിയും വുമൺ ഇൻഡിപെൻഡന്റ് ഡയറക്ടറെ തങ്ങളുടെ കമ്പനികളിൽ നിയമിച്ചിട്ടില്ല. യോഗ്യതയുള്ള സ്ത്രീകൾ ഉണ്ടായിട്ടുപോലും പല ഇന്ത്യൻ സ്ഥാപനങ്ങളും അവരെ മുൻനിരയിലേക്കു കൊണ്ടുവരാൻ മടിക്കുന്നുവെന്നാണു വിദഗ്ധർ പറയുന്നത്.

സ്ട്രോങ്ങാണ് ഈ സമീപനം!

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്‌ലെ മിഡിൽ ഈസ്റ്റ് എന്ന കമ്പനി എട്ടു വർഷം കൊണ്ട് വനിതാപ്രാതിനിധ്യം ഇരട്ടിയാക്കി. കമ്പനി മാനേജ്മെന്റിന്റെ ഉന്നത സ്ഥാനങ്ങളിൽ 30% സ്ത്രീകളാണു നിലവിലുള്ളത്. 2011ൽ 16 ശതമാനമായിരുന്നു. ഇക്കാലയളവിനുള്ളിൽ കമ്പനി സ്വീകരിച്ചത് ഒട്ടേറെ സ്ത്രീ സൗഹൃദ സമീപനങ്ങളാണ്.

893426178
പ്രതീകാത്മക ചിത്രം

ജോലിസമയത്ത് അമ്മാർക്കു കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനു വേണ്ടി കമ്പനിയുടെ എല്ലാ ഓഫിസുകളിലും ഫാക്ടറികളിലും പ്രത്യേക മുറികൾ, അവർക്കു സൗകര്യ പ്രദമായ ജോലി സമയം. മെറ്റേണിറ്റി ലീവിന് ഒരു മാസം മുൻപു പ്രാദേശിക ഓഫിസുകളിലോ വീട്ടിലോ ഇരുന്നു ജോലി ചെയ്യാനും നെസ്‌ലെ മിഡിൽ ഈസ്റ്റ് അനുവദിക്കുന്നുണ്ട്. 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കു തങ്ങളുടെ കരിയർ വളർത്തിയെടുക്കുന്നതിനു സഹായിക്കുന്ന നേതൃഗുണ പരിശീലന പരിപാടി സംഘടിപ്പാക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

സ്റ്റാർട്ടപ് സ്റ്റാർ

ഇന്ത്യയിലെ സ്റ്റാർടപ് രംഗത്തു തിളങ്ങിയ സ്ത്രീകളേറെയാണ്. ശ്വേത പൊഡാർ (കാൻഡിഡ് നോട്സ്‌ ), വിനോദിനി രാജു (ബ്ലൂമെറിക് ക്ലൗഡ്), നിധി യാദവ് (ബ്രാൻഡ് എകെഎസ്), അപർണ താക്കർ (എംപവർജി ആപ്), അനിതാ ശങ്കർ, തേജശ്രീ മധു(Astu Eco) തുടങ്ങിയവർ ഉദാഹരണം. പുറമേനിന്നു നിക്ഷേപം വാങ്ങാതെ ബിസിനസ് രംഗത്തു ശോഭിച്ചവരാണിവർ. ഇ–കൊമേഴ്സ് മേഖലകളിൽ സ്റ്റാർട്ടപ് ആരംഭിച്ച് അതു വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന സ്ത്രീകളും ചില്ലറയല്ല.

ഇതുകൊണ്ടൊക്കെ ഞങ്ങൾ മികച്ചവർ

പല കമ്പനികളും സ്ത്രീകൾക്കു മുൻഗണന നൽകാൻ കാരണം ലിംഗസമത്വമല്ല. പിന്നെയോ? ചില കാര്യങ്ങളിലൊക്കെ അവർ മികച്ചവർ ആണെന്നു കണ്ടെത്തിയിട്ടു തന്നെ:

∙ ഒരേ കാര്യത്തെ പല രീതികളിൽ സമീപിക്കുന്നു: ഒരു പ്രശ്നത്തിനുള്ള പ്രതിവിധികൾ ഒന്നിലധികം. സ്ത്രീകൾ സ്ഥാപനത്തിന്റെ മുൻനിരയിലെത്തിയാൽ ബോർ‍ഡിന്റെ ചിന്തകളിൽ പോലും മാറ്റങ്ങൾ കൊണ്ടു വരാനാകും എന്നു കരുതുന്നവരും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നവരും ചില്ലറയല്ലെന്നാണു പല സ്ഥാപനങ്ങളും കരുതുന്നത്.

∙ ഇടപെടുന്നതിലെ മികവ്: ഉപഭോക്താക്കളോട് ഏറ്റവും നന്നായി ഇടപെടുന്നതിൽ മുൻപന്തിയിലാണു സ്ത്രീകൾ. സഹാനുഭൂതി, കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഇതൊക്കെ സ്ത്രീകളിൽ കൂടുതലാണെന്നു കരുതുന്നത്.

∙ കഠിനാധ്വാനം: ചെറിയ കാര്യം പോലും സൂക്ഷ്മതയോടെ ചെയ്യുന്നതിനും  എന്താണോ ലക്ഷ്യമിടുന്നത് അതിലെത്തിച്ചേരാനും സ്ത്രീകൾ അങ്ങേയറ്റം പരിശ്രമിക്കുന്നവരാണെന്നും ബിസിനസ് ലോകം തന്നെ സമ്മതിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA