ADVERTISEMENT

മിസോറം സംസ്ഥാനത്തെ ജനസംഖ്യയില്‍ 49 ശതമാനമുണ്ട് സ്ത്രീകള്‍; സംസ്ഥാന നിയമസഭയിലാകട്ടെ ഒരു സ്ത്രീ പോലുമില്ല. ഒരു വര്‍ഷം മുമ്പു നടന്ന നിയമസഭാ തിരഞ്ഞെ ടുപ്പിലെ കണക്കാണിത്. സ്ത്രീകള്‍ മല്‍സരിക്കാതിരുന്ന തുകൊണ്ടല്ല അവര്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നത്.

18 പേര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 2013- ലേതിനേക്കാള്‍ ഇരട്ടിയോളം പേര്‍‍. പക്ഷേ ഒരു സ്ത്രീപോലും തിരഞ്ഞെടുക്ക പ്പെട്ടില്ലെന്നു മാത്രം. മിസോറം ഇക്കാര്യത്തില്‍ ഒറ്റയ്ക്കല്ല, നാഗാലാന്‍ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലും ഒരു വനിതാ പ്രതിനിധി പോലുമില്ല. സംസ്ഥാന നിയമസഭകള്‍ ഇങ്ങനെയാണെങ്കില്‍ പാര്‍ലമെന്റ് എങ്ങനെ വ്യത്യസ്തമാകുമെന്ന ചോദ്യം സ്വാഭാവികം. 2014 ലെ തിരഞ്ഞെടുപ്പിനു ശേഷം ലോക്സഭ കണ്ടത് 66 വനിതാ അംഗങ്ങള്‍. 524 സീറ്റുകളില്‍ 12.6 ശതമാനം. ഈ വര്‍ഷത്തെ ലോക ശരാശരിയാകട്ടെ 24.3 ശതമാനം. ഇന്ത്യയിലെ വനിതാ പ്രാതിനിധ്യത്തിന്റെ നേര്‍ ഇരട്ടി.

രാജ്യത്തെ ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം 48.5 ശതമാനമായിരിക്കുമ്പോഴാണ് സാമാജികരിലെ വനിതാ പ്രാതിനിധ്യം ഏറ്റവും കൂടിയത് 12.6 വരെ മാത്രമായത്. 1992 ല്‍ 80 ലക്ഷം സ്ത്രീകള്‍ക്ക് ഒരു വനിതാ എംപി എന്നതായിരുന്നു കണക്കെങ്കില്‍ 2014 ആയപ്പോഴേക്കും 90 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഒരു വനിതാ എംപി എന്ന നിലയിലായി.

woman-vote-01

വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഇന്ത്യാ സ്പെന്‍ഡ് റിപ്പോര്‍ട്ടിലാണ് ലിംഗസമത്വത്തില്‍ രാജ്യം പിന്നോട്ടുപൊയ്ക്കൊണ്ടിരു ന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 193 രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ നൂറില്‍പ്പോലുമില്ല. 150 ല്‍ കഷ്ടിച്ചു കടന്നുകൂടിയെന്നു മാത്രം; 149 -ാം സ്ഥാനം. അതിശയകരമായ ഒരു കാര്യം ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുന്നിലാണെന്നുള്ളതാണ്. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കുമുന്നില്‍ത്തന്നെ. 

വനിതാ പ്രാതിനിധ്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന രാജ്യം ഏതെന്നറിയാന്‍ ആകാംക്ഷയുണ്ടാകും. ഒരു ആഫ്രിക്കന്‍ രാജ്യമാണ് മുന്നില്‍ -റുവാണ്ട. 80 അംഗങ്ങളുള്ള റുവാണ്ടയുടെ അധോസഭയില്‍ 49 പേര്‍ സ്ത്രീകള്‍. റുവാണ്ടയ്ക്കു പിന്നിലുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെ. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍. ആദ്യ പത്തില്‍ സ്ഥാനം പിടിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനുപോലും കഴിഞ്ഞിട്ടെല്ലെന്നോര്‍ത്ത് ഇന്ത്യയ്ക്ക് ആശ്വസിക്കാം.

women-representation-in-elections-01

സംസ്ഥാന നിയമസഭകളില്‍ വനിതാ പ്രാതിനിധ്യത്തില്‍ കുറച്ചെങ്കിലും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ കേരളം ഇല്ലെന്നതാണ് മറ്റൊരു രസകരമായ വസ്തുത. ബിഹാര്‍, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒരു ലോക്സഭാ തിരഞ്ഞെടുപ്പിനുകൂടി രാജ്യം ഒരുങ്ങുമ്പോള്‍ സ്ഥാനാര്‍ഥി പ്രാതിനിധ്യത്തിലും വനിതകള്‍ പിന്നില്‍തന്നെ. അതായത് സമീപവര്‍ഷങ്ങളിലും ഇക്കാര്യത്തില്‍ രാജ്യത്ത് ആശാവഹമായ മാറ്റം പ്രതിക്ഷിക്കേണ്ടെന്നു സാരം. 33 ശതമാനം വനിതാ സംവരണമെന്നത് ഇന്നും വെറും വാഗ്ദാനമായി അവശേഷിക്കുമ്പോള്‍ ഒഡിഷയിലെ ബിജു ജനതാദള്‍ മാത്രം ആ വാഗ്ദാനം ഇത്തവണ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. മമത ബാനര്‍ജി എന്ന തീപ്പൊരി നേതാവ് നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആകട്ടെ, ആദ്യം പുറത്തുവിട്ട പട്ടികയില്‍ 41 ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തി മാതൃക കാട്ടുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT