ADVERTISEMENT

ജീവിതത്തിൽ എപ്പോഴെങ്കിലും യാദൃച്ഛികമായി ഭാഗ്യം നിങ്ങളെ തേടി വന്നിട്ടുണ്ടോ?. അങ്ങനെയുള്ളവർക്ക് ഈ യുവതിയുടെ കഥ വളരെ പരിചിതമായിത്തോന്നും. എന്നാൽ ചില നിർഭാഗ്യവാന്മാരുണ്ട്. ഓടിക്കിതച്ചു ചെല്ലുമ്പോഴേക്ക് ബസ്സിലെ അവസാന സീറ്റ് പോലും കിട്ടാത്തവർ, സിനിമാ കാണാൻ ക്യൂ നിൽക്കുമ്പോൾ നമുക്ക് തൊട്ടു മുന്നിൽ ടിക്കറ്റ് ഫുൾ എന്ന ബോർഡ് കണ്ട് നിരാശയോടെ മടങ്ങേണ്ടി വന്നവർ. ലോട്ടറി വിൽക്കുന്നവർ അരികിലെത്തുമ്പോൾ പഴ്സിൽ ഒരമ്പതു രൂപ പോലും എടുക്കാനില്ലാത്തവർ.

അങ്ങനെയുള്ളവർക്ക് സഹിക്കാവുന്നതിലപ്പുറം ഭാഗ്യമാണ് ഒരു അമേരിക്കൻ യുവതിക്ക് ലഭിച്ചത്. യാദൃച്ഛികമായി കൈയിലെത്തിയ ടിക്കറ്റിലൂടെ 31 കോടി രൂപയാണ് കക്ഷിക്ക് ലഭിച്ചിരിക്കുന്നത്. 46കാരിയായ ഒക്സാന സഹ്റോ‌വ് എന്ന യുവതിയാണ് ഒറ്റദിവസം കൊണ്ടു കോടിപതിയായത്. അവർ തിരഞ്ഞെടുത്ത ടിക്കറ്റല്ല അവർക്ക് ഭാഗ്യം സമ്മാനിച്ചത് എന്നതാണ് ഏറെ രസകരമായ വസ്തുത.

അമേരിക്കയിലെ മാൻഹട്ടനിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചാണ് ഒക്സാന ഒരു ലോട്ടറിയെടുത്തത്. എന്നാൽ ഒക്സാനയെടുത്ത ടിക്കറ്റിനു പകരം മറ്റൊരു ടിക്കറ്റാണ് സൂപ്പർമാർക്കറ്റിലെ ക്ലാർക്ക് അവർക്കു നൽകിയത്. തുക അൽപ്പം കൂടിയെങ്കിലും ക്ലാർക്ക് തെറ്റായി കൈമാറിയ ടിക്കറ്റിനുള്ള പണം ഒക്സാന അടയ്ക്കുക തന്നെ ചെയ്തു. ക്ലാർക്ക് മാറി നൽകിയ ടിക്കറ്റാണ് അവരെ ഇപ്പോൾ കോടീശ്വരിയാക്കിയിരിക്കുന്നത്.

ഞാൻ തിരഞ്ഞെടുത്ത ടിക്കറ്റിനു പകരം തെറ്റായ ടിക്കറ്റ് നൽകിയതിന് ക്ലാർക്കിനോട് എനിക്ക് നീരസം തോന്നിയിരുന്നു. പക്ഷേ അതിന് പണമടയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ആ തീരുമാനമാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത് - ഒക്സാന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT